ഫെമിനിസ്റ്റാവരുത്, ആളുകള്‍ വെറുക്കുമെന്ന് കമന്റ്, വൈറലായി നവ്യാ നായരുടെ മറുപടി

By Midhun Raj

മലയാളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്ന നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. വിവാഹ ശേഷം സിനിമയില്‍ അധികം അഭിനയിക്കാതിരുന്നു താരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന നവ്യാ നായരുടെ ഒരുത്തീ എന്ന ചിത്രം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് നവ്യ എത്താറുണ്ട്.

ലോക്ഡൗണ്‍ കാലം നാട്ടിലുണ്ടായിരുന്ന താരം മകനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നവ്യാ നായരുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. അതേസമയം കഴിഞ്ഞ ദിവസം നടി പങ്കുവെച്ചൊരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

നടിമാരായ റിമ കല്ലിങ്കല്‍

നടിമാരായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങിയ താരങ്ങളെ കണ്ടുമുട്ടിയ സന്തോഷമാണ് നവ്യ പങ്കുവെച്ചിരുന്നത്. "സിനിമയുടെ ആവശ്യത്തിനായി ലാല്‍ മീഡിയയില്‍ എത്തി. ഒപ്പം സംവിധായകന്‍ വികെപിയും. ഞങ്ങള്‍ പുറത്ത് സംസാരിച്ചുനില്‍ക്കുമ്പോള്‍ പെട്ടെന്ന് വികെപിയെ കാണാന്‍ ഷബ്‌ന എത്തി. വികെപിയുടെ മകളുടെ ചിത്രത്തില്‍ അവളാണ് സ്‌ക്രീന്‍പ്ലേ.

അവളില്‍ നിന്ന് റിമ

അവളില്‍ നിന്ന് റിമ സംവിധായക പരിവേഷത്തില്‍ അവിടെ ഉണ്ടെന്നറിഞ്ഞു. അവളെ ഫോണില്‍ വിളിച്ചു മുഖം കാണിക്കാന്‍ ആഗ്രഹം പറഞ്ഞു. അവള്‍ മെല്ലെ ഡബ്ബിംഗ് സൂട്ടില്‍ നിന്നും പുറത്തേക്ക്, ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും ആനന്ദലബ്ദിക്കിനി എന്ത് വേണ്ടു. പിന്നെ വൈകിയില്ല, ഞാനും അവിടേക്കോടിയെത്തി കുശലം, കാലങ്ങള്‍ക്ക് ശേഷമുളള കാഴ്ചക്കൊരു ഓര്‍മ്മ ചിത്രമെടുത്തു പോരുമ്പോള്‍ ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല.

ഇതിവിടെ പറ്റില്ല

ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവള്‍ പറന്നുവന്നു. അങ്ങനെ ഒരു ചെറിയ സന്തോഷം. ചിത്രത്തിനൊപ്പം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ നവ്യ കുറിച്ച വാക്കുകളാണിവ. പിന്നാലെ നിരവധി പേരാണ് നടിയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നത്. അതില്‍ ഒരാള്‍ കുറിച്ച കമന്റിന് നവ്യ നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.

ഫെമിനിസ്റ്റാവരുത്

ഫെമിനിസ്റ്റാവരുത് ആളുകള്‍ വെറുക്കും എന്നാണ് റിമയ്ക്കും രമ്യയ്ക്കുമൊപ്പമുളള നവ്യയുടെ ചിത്രത്തിന് താഴെ ഒരാള്‍ കുറിച്ചത്. ഇതിന് നടി നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. അങ്ങനെ ഒകെ പറയാമോ. ചെലോര്‍ടേത് റെഡിയാകും ചെലോര്‍ടേത് റെഡിയാകില്ല, എന്റെത് റെഡിയായില്ല എന്നാണ് നവ്യ കുറിച്ചത്. പിന്നാലെ നടിക്ക് പിന്തുണയുമായി നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.

Recommended Video

ഒരുത്തിയുടെ പൂജ ദൃശ്യങ്ങള്‍ | Oruthi Movie pooja visuals | Filmibeat Malayalam
ദിലീപിന്റെ നായികയായി

ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് നവ്യാ നായര്‍. തുടര്‍ന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടിയ താരം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയിരുന്നു. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും സിനിമകളില്‍ അഭിനയിച്ചിരുന്നു താരം

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X