സുന്ദരന്‍മാര്‍ക്കൊപ്പം മാത്രമേ ഫോട്ടോ എടുക്കാറുള്ളൂവെന്ന് നവ്യ നായര്‍, വീഡിയോ വൈറല്‍, കാണൂ!
യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ അഭിനേത്രിയാണ് നവ്യ നായര്‍. അമ്മാവന്‍ കെ മധുവിന്റെ അനുഗ്രഹത്തോടെയാണ് താരം അഭിനയം തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അഭിനേത്രിയെ മലയാള സിനിമയും സ്വീകരിക്കുകയായിരുന്നു. നാടന്‍ കഥാപാത്രമായി സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരത്തിന് മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരം ഇടയ്ക്ക് സിനിമയില്‍ മുഖം കാണിച്ചിരുന്നു. പിന്നീട് മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോ കളില്‍ വിധികര്‍ത്താവായും നവ്യ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലൂമായി പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സുന്ദരനായ അപ്പൂപ്പനൊപ്പമുള്ള വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. സെല്‍ഫിയെടുക്കാന്‍ പോസ് ചെയ്ത് തയ്യാറായി നില്‍ക്കുന്നതിനിടയില്‍ അമ്മൂമ്മയെക്കൂടി വിളിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയും ഏറെ രസകരമാണ്.
അപ്പൂപ്പന്‍ മാത്രം മതി, സുന്ദരന്‍മാരുടെ കൂടെ മാത്രമേ താന്‍ ഫോട്ടോയെടുക്കുവെന്നായിരുന്നു താരത്തിന്റെ കമന്റ്. വിടര്‍ന്ന ചിരിയോടെ ഇത് കേട്ട് നില്‍ക്കുകയാണ് അപ്പൂപ്പന്‍. ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം പേരാണ് നവ്യ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത്.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ
കഴിഞ്ഞ ദിവസം നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലൂമായി പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

അപ്പൂപ്പനൊപ്പമുള്ള വീഡിയോ
സുന്ദരനായ അപ്പൂപ്പനൊപ്പമുള്ള വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. സെല്‍ഫിയെടുക്കാന്‍ പോസ് ചെയ്ത് തയ്യാറായി നില്‍ക്കുന്നതിനിടയില്‍ അമ്മൂമ്മയെക്കൂടി വിളിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയും ഏറെ രസകരമാണ്.

അമ്മൂമ്മയെ വിളിക്കണ്ട
അപ്പൂപ്പന്‍ മാത്രം മതി, സുന്ദരന്‍മാരുടെ കൂടെ മാത്രമേ താന്‍ ഫോട്ടോയെടുക്കുവെന്നായിരുന്നു താരത്തിന്റെ കമന്റ്. വിടര്‍ന്ന ചിരിയോടെ ഇത് കേട്ട് നില്‍ക്കുകയാണ് അപ്പൂപ്പന്‍. ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം പേരാണ് നവ്യ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത്.
വീഡിയോ കാണൂ
അപ്പൂപ്പനും നവ്യ നായരും, സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണൂ.


Click it and Unblock the Notifications