പട്ടുടുത്ത് അതിസുന്ദരിയായി നവ്യാ നായര്‍! വൈറലായി നടിയുടെ പുതിയ ചിത്രങ്ങള്‍
ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന താരമാണ് നവ്യാ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. അടുത്തിടെയാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. നവ്യ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ നവ്യയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അവിനാശാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നവ്യയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മെറൂണ്‍ നിറത്തിലുളള കസവ് പട്ടും ഡിസൈനര്‍ ബ്ലൗസും ധരിച്ച നവ്യയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഏട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ഒരുത്തീ എന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമാര്‍ന്നൊരു സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടി അവതരിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെതെന്ന് നവ്യ നായര്‍ തുറന്നുപറഞ്ഞിരുന്നു. എസ് സുരേഷ് ബാബുവാണ് തിരക്കഥ എഴുതിയിരിക്കുന്നത്. താലിമാല പൊട്ടിച്ചോടുന്ന കളളന് പിന്നാലെ ഓടുന്ന ഒരു പാവം വീട്ടമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.


Click it and Unblock the Notifications











