യൂറോപ്പില്‍ അടിച്ചുപൊളിച്ച് നവ്യ നായരും കുടുംബവും! ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞുപോയ അഭിനേത്രികളുടെ കൂട്ടത്തിലാണ് നവ്യ നായര്‍. ഇടക്കാലത്ത് സിനിമയില്‍ തിരിച്ചെത്തുമെന്നറിയിച്ചിരുന്നുവെങ്കിലും
ആ വരവ് വിജയകരമായിരുന്നില്ല. ടെലിവിഷന്‍ പരിപാടിയുടെ ജഡ്ജായി ഇടയ്ക്ക്
എത്തിയിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ
ആക്ടീവായ താരമാണ് നവ്യ. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും ലേറ്റസ്റ്റ്
ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് താരം സജീവമായ ഇടപെടലുകളാണ് നടത്താറുള്ളത്.
അടുത്തിടെ നടത്തിയ യൂറോപ്പ് യാത്രയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍
മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലും
ഇന്‍സ്റ്റഗ്രാമിലുമായാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ഈഫല്‍ ടവറും ഡിസ്‌നി ലാന്‍ഡുമൊക്കെയായി നിരവധി സുന്ദരമായ കാഴ്ചകളാണ് ഫ്രാന്‍സിലുള്ളതെന്ന് താരം പറയുന്നു. ഭര്‍ത്താവിനും മകനുമൊപ്പം യാത്ര ആസ്വദിക്കുന്ന നവ്യയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ തരംഗമായി
മാറിക്കഴിഞ്ഞിട്ടുണ്ട്. സ്‌റ്റൈലിഷ് ലുക്കില്‍ മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞാണ്
താരം എത്തിയത്. ക്യൂട്ട് എക്‌സ്പ്രഷനുമായി താരത്തിന്റെ മകനും ചിത്രത്തിന്
പോസ് ചെയ്യുന്നുണ്ട്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള യാത്രകളെക്കുറിച്ചും
അപ്പോള്‍ ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചും താരം നേരത്തെ വാചാലയായിരുന്നു.
പാരീസിന്റെ സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ചാണ് താരകുടുംബം മടങ്ങിയത്. ഈഫല്‍
ടവറിന് മുന്നിലുള്ള ചിത്രവും വേള്‌സയിലെ കൊട്ടാര സന്ദര്‍ശനത്തിനിടയിലെ
ചിത്രങ്ങളുമൊക്കെ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളുടെ സ്വന്തം
വാള്‍ട്ട് ഡിസ്‌നി ഗ്രൂപ്പിന്റെ പാര്‍ക്കിലും ഇവര്‍ പോയിരുന്നു. മകനൊപ്പം
ഡിസ്‌നിലാന്‍ഡ് ആസ്വദിക്കുന്ന ചിത്രങ്ങളും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.
യാത്രയ്ക്കിടയിലെ മനോഹരമായ ദൃശ്യങ്ങുളും ചരിത്രത്തെക്കുറിച്ചുമൊക്കെ താരം കുറിച്ചിട്ടുണ്ട്.
(ചിത്രത്തിന് കടപ്പാട്: നവ്യ നായരുടെ ഫേസ്ബുക്ക് പേജ്)


Click it and Unblock the Notifications











