ആനിയെ ഉത്തരംമുട്ടിച്ച് നവ്യ നായരുടെ കൊലമാസ് ചോദ്യം! നല്ല വീട്ടമ്മയാവാന്‍ ഇത് നിര്‍ബന്ധമോ?

ഒരുകാലത്ത് സിനിമയില്‍ തിളങ്ങിനിന്നിരുന്ന താരങ്ങളിലൊരാളായ ആനി മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ് ഇപ്പോള്‍. ആനീസ് കിച്ചണ്‍ എന്ന പരിപാടിയുമായാണ് താരം എത്തുന്നത്. സിനിമ-സീരിയല്‍ രംഗത്തുള്ളവരും രാഷ്ട്രീയ മേഖലയിലെ പ്രമുഖരുമൊക്കെയാണ് ഈ പരിപാടിയില്‍ അതിഥികളായി എത്താറുള്ളത്. പ്രിയപ്പെട്ട വിഭവം ഒരുക്കുന്നതിന് പിന്നാലെയായാണ് അതിഥികളോട് വിശേഷങ്ങളും തിരക്കാറുള്ളത്. കോട്ടയം ശൈലിയില്‍ അച്ചായത്തി സ്‌റ്റൈലിലും ആനി സംസാരിക്കാറുണ്ട്.

ആനീസ് കിച്ചണിന്റെ പഴയ എപ്പിസോഡുകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമയിലും സീരിയലിലുമൊക്കെ സജീവമായ സരയു പങ്കെടുത്ത എപ്പിസോഡും വൈറലായി മാറിയിരുന്നു. സരയു പറഞ്ഞ കാര്യങ്ങളും അതിന് ആനി നല്‍കിയ മറുപടിയുമൊക്കെയായിരുന്നു വിവാദമായി മാറിയത്. 2 വര്‍ഷം മുന്‍പ് നടന്ന കാര്യമാണ് ഇതെന്നും അന്നത്തെ ലെവലില്‍ നിന്നും താനൊരുപാട് മുന്നോട്ട് സഞ്ചരിച്ചുവെന്നും സരയു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് നവ്യ നായര്‍ പങ്കെടുത്ത എപ്പിസോഡും വൈറലായി മാറിയത്.

സരയുവും ആനിയും

സരയുവും ആനിയും

സ്ത്രീ പുരുഷന് ഒരുപടി താഴെ നില്‍ക്കുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു സരയു പറഞ്ഞത്. ഈ അഭിപ്രായത്തോട് താനും യോജിക്കുന്നുവെന്നായിരുന്നു ആനി പറഞ്ഞത്. ഈ സംഭാഷണം വന്‍വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ഇതേക്കുറിച്ച് വിശദീകരിച്ച് താരമെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സരയു തന്റെ നിലപാട് വ്യക്തമാക്കിയത്.

നവ്യ നായര്‍ എത്തിയപ്പോള്‍

നവ്യ നായര്‍ എത്തിയപ്പോള്‍

ഇഷ്ടത്തിലൂടെ തുടങ്ങി ഒരുത്തിയിലെത്തി നില്‍ക്കുകയാണ് നവ്യ നായരുടെ സിനിമാജീവിതം. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് താരം സിനിമയിലേക്ക് തിരിച്ചെത്തിയത് അടുത്തിടെയായിരുന്നു. ഒരുത്തിയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ താരം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ലോക് ഡൗണ്‍ സമയം എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കി താരമെത്താറുണ്ട്.

നല്ല വീട്ടമ്മ

നല്ല വീട്ടമ്മ

ആനീസ് കിച്ചണില്‍ നവ്യ നായര്‍ വന്നപ്പോഴുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുക്കിംഗ് തെയ്യുന്ന സ്ത്രീകള്‍ നല്ല വീട്ടമ്മയായിരിക്കുമെന്നായിരുന്നു ആനി അഭിപ്രായപ്പെട്ടത്. ഇതിന് താരം നല്‍കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. എത്ര സിംപിളായാണ് താരം കാര്യം പറഞ്ഞതെന്നും ഇത് പൊളിച്ചുവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

സ്ത്രീകള്‍ക്ക് മാത്രമായ ജോലിയല്

സ്ത്രീകള്‍ക്ക് മാത്രമായ ജോലിയല്

സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങളുണ്ട്, വെബ് സീരീസുകള്‍, സ്ത്രീകള്‍ ചെയ്യില്ലെന്ന് കരുതിയ എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും ചെയ്യാന്‍, അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലിയല്ല കുക്കിംഗ്. ഇപ്പോള്‍ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെണ്‍കുട്ടിക്ക് അത് ചെയ്യാനുള്ള താല്‍പര്യമില്ലെങ്കില്‍ അവള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കൂ. അവള്‍ അത് തന്നെ ചെയ്യണമെന്ന വാശി പാടില്ല. ആണ്‍-പെണ്‍ വേര്‍തിരിവൊന്നും അതിന് പാടില്ല. കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ നല്ലൊരു വീട്ടമ്മ ആവുകയുള്ളൂ. അങ്ങനെയൊന്നുമില്ലെന്നുമായിരുന്നു നവ്യ നല്‍കിയ മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X