മകനൊപ്പം അവധി ആഘോഷിച്ച് നവ്യ നായര്‍! വൈറലായി പുതിയ ചിത്രങ്ങള്‍
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് നവ്യാ നായര്‍. നടിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. നന്ദനം പോലുളള സിനിമകള്‍ നവ്യയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പവും സംവിധായകര്‍ക്കൊപ്പവും നടി പ്രവര്‍ത്തിച്ചിരുന്നു.
ദിലീപ് നായകനായ ഇഷ്ടത്തിലൂടെ അരങ്ങേറിയ നടി തുടര്‍ന്ന വിവിധ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. വിവാഹ ശേഷം വളരെക്കുറച്ച് സിനിമകളില്‍ മാത്രമാണ് നടി അഭിനയിച്ചിരുന്നത്. കുടുംബ ജീവിതത്തിനിടെയിലും നൃത്തരംഗത്തും സജീവമാണ് താരം. ഡാന്‍സ് വേദികളില്‍ നിന്നുളള തന്റെ ചിത്രങ്ങള്‍ പലപ്പോഴും നവ്യ പങ്കുവെക്കാറുണ്ട്.

കുടുംബവുമൊത്തുളള പുതിയ വിശേഷങ്ങളും തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി നടി പങ്കുവെക്കാറുണ്ട്. അടുത്തിടെ നടന്ന നടിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമ്മയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം ഒരുക്കിയത് മകന്‍ സായി കൃഷ്ണ തന്നെയായിരുന്നു. ഒപ്പം തന്നെ അപ്രതീക്ഷിതമായി പിറന്നാള്‍ കേക്കുമായി നവ്യയുടെ സഹോദരനും എത്തിയിരുന്നു.

നടിയുടെ വര്‍ക്കൗട്ട് വീഡിയോകളും പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ശരീരഭാരം കുറച്ച് കുറച്ച് സ്ലിം ആയതിന്റെ ചിത്രങ്ങള്‍ മുന്‍പ് നടിയുടെതായി ധാരാളമായി പുറത്തിറങ്ങിയിരുന്നു. ആരാധകരെ ഒന്നടങ്കം അതിശയിപ്പിക്കുന്ന തരത്തിലുളള മേക്കോവര്‍ ചിത്രങ്ങളായിരുന്നു നവ്യാ നായരുടെതായി മുന്‍പ് പുറത്തിറങ്ങിയിരുന്നത്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് നവ്യാ നായര്‍.

നവ്യ നായരുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകനൊപ്പം അവധി ആഘോഷിക്കുന്നതിന്റെ പുതിയ ചിത്രങ്ങളാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. വിവാഹ ശേഷം മുംബൈയിലാണ് നടി സ്ഥിര താമസമാക്കിയിരുന്നത്.

നൃത്തവേദികളില്‍ സജീവമായ താരം മുന്‍പ് മകനൊപ്പം നൃത്തം ചെയ്തതും ശ്രദ്ധേയമായി മാറിയിരുന്നു. യുവജനോത്സവ വേദികളില്‍ നിന്നുമാണ് നവ്യാ നായര്‍ സിനിമയിലേക്ക് എത്തിയിരുന്നത്. വിവാഹ ശേഷം ടെലിവിഷന്‍ രംഗത്തും സജീവമായി എത്തിയിരുന്നു നടി. ജനപ്രിയ റിയാലിറ്റി ഷോകളിലെല്ലാം ജഡ്ജായിട്ടായിരുന്നു നവ്യ എത്തിയിരുന്നത്. നടിയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.


Click it and Unblock the Notifications











