സദ്യയ്ക്കിടയിലെ സെല്‍ഫി, രമ്യ നമ്പീശന്‍റെ പാട്ട്, ഇവര്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു!
Recommended Video

ഭാവനയുടെ വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് നവീന്‍ ഭാവനയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചടങ്ങ് മുതല്‍ സോഷ്യല്‍ മീഡിയയിലെ താരം ഭാവനയാണ്. വിവാഹ ചിത്രങ്ങളും കൊച്ചിയിലെ വിരുന്നിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
മഞ്ജു വാര്യര്‍, നവ്യാ നായര്‍, രമ്യ നമ്പീശന്‍, ഭാഗ്യലക്ഷ്മി, സയനോര ഫിലിപ്പ്, രേഖ മേനോന്‍, ഷഫ്‌ന, രചന നാരായണന്‍കുട്ടി, ജ്യോത്സന തുടങ്ങി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കൂടിച്ചേരല്‍ ഇവര്‍ ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു.

നവ്യാ നായരും മഞ്ജു വാര്യരും
ഭാവനയുടെ വിവാഹം ആഘോഷമാക്കി മാറ്റുകയായിരുന്നു ഇവര്‍. ഇടയ്ക്ക് സെല്‍ഫിയെടുത്തും ആടിപ്പാടിയും ഇവര്‍ ആഘോഷിച്ചു. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സെല്‍ഫിയും പാട്ടും
സദ്യക്കിടയിലെ സെല്‍ഫി നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ജു വാര്യര്‍, ഭാഗ്യലക്ഷ്മി, രേഖ മേനോന്‍ എന്നിവരെ താരത്തിനൊപ്പം കാണാം.

മറ്റ് ചിത്രങ്ങള്‍
നവ്യ നായര്‍ ഫേസ്ബുക്കില്‍ വേറെയും ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം മഞ്ജു വാര്യരും നവ്യയും. ചിത്രം നോക്കൂ. എത്ര മനോഹരമായ പോസിങ്ങ്.

നവദമ്പതികളോടൊപ്പം
നവീനും ഭാവനയ്ക്കുമൊപ്പം നിന്ന് ഫോട്ടോയെടുത്തില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ, മിക്ക ചിത്രങ്ങളിലും മഞ്ജു വാര്യരും നവ്യയും ഒരുമിച്ചാണ്.

സെല്‍ഫിയുമുണ്ട്
രേഖ മേനോന്‍, ഭാഗ്യലക്ഷ്മി, മഞ്ജു വാര്യര്‍ പിന്നെ നവദമ്പതികളും, നവ്യയുടെ സെല്‍ഫി നോക്കൂ. ഭാവനയുടെ വിവാഹം ശരിക്കും ആഘോഷമാക്കി മാറ്റിയത് ഇവരാണെന്ന് പറയുന്നതില്‍ തെറ്റില്ലല്ലോ അല്ലേ?
സയനോരയുടെയും രമ്യ നമ്പീശന്റെയും പാട്ട്
സയനോരയുടെയും രമ്യ നമ്പീശന്റെയും പാട്ടിനൊപ്പം താളം പിടിച്ച് മഞ്ജു വാര്യരും വീഡിയോ കാണൂ.


Click it and Unblock the Notifications