നവ്യാ നായര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍! മഞ്ജു വാര്യരുടെ തിരിച്ചുവരവ് പ്രചോദനമായെന്ന് നടി,വീഡിയോ

By Midhun Raj

ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് നവ്യാ നായര്‍. തുടര്‍ന്ന് ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായും നവ്യ തിളങ്ങിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് നവ്യ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. നന്ദനത്തിലെ പ്രകടനത്തിലുടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നവ്യയെ തേടിയെത്തിയിരുന്നു.

തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചിട്ടുളള താരം വിവാഹ ശേഷം സിനിമകളില്‍ അത്ര സജീവമല്ലായിരുന്നു. സിനിമയില്‍ നിന്നും മാറിനിന്നെങ്കിലും നൃത്തവേദികളില്‍ സജീവമായിരുന്നു താരം. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നവ്യ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

വികെ പ്രകാശ്

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്നാണ് ഒരുത്തീയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. നവ്യ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ കൂടിയാണ് ഒരുത്തീ.

ശക്തമാര്‍ന്നൊരു

ശക്തമാര്‍ന്നൊരു സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നവ്യ അവതരിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗിന് തുടക്കമായിരിക്കുകയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെതെന്ന് നവ്യ നായര്‍ തുറന്നുപറഞ്ഞിരുന്നു. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. താലിമാല പൊട്ടിച്ചോടുന്ന കളളന് പിന്നാലെ ഓടുന്ന ഒരു പാവം വീട്ടമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.

സിനിമയില്‍ നിന്നും

മാറിനിന്നപ്പോഴും കഥകള്‍ കേട്ടിരുന്നുവെന്നും ഞാനാഗ്രഹിച്ചത് പോലെ എക്‌സൈറ്റ് ചെയ്യിപ്പിച്ചതുകൊണ്ടും ത്രില്ലിംഗും എന്‍ഗേജിംഗും ആയതുകൊണ്ടുമാണ് ഒരുത്തീ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും നവ്യ പറയുന്നു. ഒരു വര്‍ഷത്തിന് മുന്‍പാണ് സിനിമയുടെ കഥ കേട്ടത്. എന്നാല്‍ എല്ലാം ശരിയായി വന്നത് ഇപ്പോഴാണ്. നവ്യ പറയുന്നു.

ഇത്തരമൊരു സിനിമയിലൂടെ

ഇത്തരമൊരു സിനിമയിലൂടെ തിരിച്ചുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നവ്യ പറഞ്ഞു. ഒരുത്തീയിലെ തന്റെ കഥാപാത്രം ബോട്ടിലെ കണ്ടക്ടറാണ്. ഒരു സാധാരണ വീട്ടമ്മ, രണ്ട് മക്കളുണ്ട്. ഭര്‍ത്താവ് പ്രവാസി. ഒരു സ്ത്രീയുടെ ജീവിതത്തില്‍ മൂന്ന് ദിവസത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭാവ വികാസങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. മഞ്ജു വാര്യരുടെ തിരിച്ചുവരവ് തനിക്ക് പ്രചോദനമായെന്നും സന്തോഷമുണ്ടാക്കിയെന്നും നവ്യ പറഞ്ഞു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X