മീ ടൂ മൂവ്മെന്റിനെ നിഷേധിക്കുന്നില്ല!! ഇത് സിനിമയിൽ മാത്രമല്ല, വെളിപ്പെടുത്തലുമായി നവ്യാ നായർ
തൊഴിലിടങ്ങളിലെ പീഡനവും ലിംഗ വിവേചനവും സിനിമയില്‍ മാത്രമല്ല എല്ലായിടത്തുമുണ്ട്.
മീടൂ മൂവ്മെൻറ് ഇന്ത്യൻ സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. ഹോളിവുഡിലാണ് ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും മീടൂ വൻ ചലനം സൃഷ്ടിച്ചിരുന്നു. ബോളിവുഡിൽ നിന്നാണ് നിരവധി മീടൂ ആരോപണങ്ങൾ ഉയർന്ന് വന്നത് കോളിവുഡും ഇതിൻ ഒട്ടും പിന്നിലല്ലായിരുന്നു. മലയാളത്തിൽ നിന്ന് അധികം ആരോപണങ്ങൾ ഉയർനന് വന്നില്ല. നടൻ അലൻസിയാറിനും മുകേഷിനുമെതിരെയാണ് ആരോപണങ്ങൾ പൊങ്ങി വന്നത്.

ഇപ്പോഴിത മീടൂ മൂവ്മെന്റിനെ കുറിച്ച് നവ്യ നായർ. ഡെക്കാൻ ക്രോണിക്കിന് നൽകിയ അഭിമുഖത്തിനിടെയാണ് മീടൂ മൂവ്മെന്റിനെ കുറിച്ച് താരം പറഞ്ഞത്. തൊഴിലിടങ്ങളിലെ പീഡനവും ലിംഗ വിവേചനവും സിനിമയില്‍ മാത്രമല്ല എല്ലായിടത്തുമുണ്ട്. എന്നാൽ തനിയ്ക്ക് ഇതുവരെ സിനിമയിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും, എന്നാല്‍ മീ ടൂവിനെ നിഷേധിക്കുന്നില്ലെന്നും നവ്യ പറഞ്ഞു. സിനിമയില്‍ അങ്ങനെയെന്ന് ഇല്ലെന്നെന്നും താൻ പറയുന്നില്ല. അതേസമയം നേരിടേണ്ടി വന്ന ദുരനുഭവം തന്റേടത്തോടെ വെളിപ്പെടുത്തിയവരോട് ഏറെ ബഹുമാനവും ആദാരവുണ്ടെന്നും നവ്യ അഭിമുഖത്തിൽ പറഞ്ഞു.
ലിംഗസമത്വം, സമകാലീന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് തനിയ്ക്ക് തന്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ ഒരു അമ്മയെന്ന നിലയില്‍ കുട്ടികളുടെ പ്രശ്നങ്ങള്‍ എന്നെ വളരെയധികം ബാധിക്കാറുണ്ട്. കുട്ടികള്‍ അക്രമിക്കപ്പെടുമ്പോള്‍ അവര്‍ ശരിക്കും നിസ്സഹയരാണ്. ഇതെന്നെ ശരിക്കും വേദനിപ്പിക്കാറുണ്ട്. ചിന്നച്ചിരു കിളിയെ എന്ന ആല്‍ബം ഈ വേദനയില്‍ നിന്നുണ്ടായതാണ് നവ്യ പറയുന്നു. നവ്യയുടെ നൃത്ത ആർബം കഴിഞ്ഞ ദിവസം റിലീസെചെയ്തിരുന്നു. ഏറെ ലാളിച്ചു വളർത്തിയ കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയുടെ വേദനയാണ് നൃത്തത്തിലൂടെ നവ്യ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications