കൊറോണ കാലത്തെ വീട്ടുവിശേഷം! വീഡിയോ പങ്കുവെച്ച് നവ്യാ നായര്‍

By Prashant V R

കൊറോണ കാലത്തെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ച് നടി നവ്യാ നായര്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീട്ടില്‍ നിന്നുളള ഒരു വീഡിയോ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സ്‌കൂളില്ലാതെ കുട്ടികള്‍ വീട്ടിലുളളപ്പോള്‍' എന്ന ക്യാപ്ഷനോടെയാണ് നവ്യ നായര്‍ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടികളുടെ കളിചിരി വീഡിയോ പങ്കുവെച്ച നടി വാവ, നിച്ചൂസ്, പപ്പൂസ് എന്നും കുറിച്ചിട്ടുണ്ട്.

നവ്യയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. ഇപ്പോഴത്തെ പിളേളര്‍ കൊള്ളാം എന്താ കളി എന്നാണ് നവ്യയുടെ വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മോന്‍ തകര്‍ത്തു എന്നും മോന്‍ നന്നായി മലയാളം പറയുന്നുണ്ടല്ലോ എന്നും മറ്റൊരാള്‍ കുറിച്ചിരിക്കുന്നു.

navya nair

കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നവ്യ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്. മകന്‍ സായി കൃഷ്ണയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ നവ്യയുടെതായി ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്.

നവ്യ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഒരു സാധാരണക്കാരിയുടെ റോളിലാണ് ചിത്രത്തില്‍ നടി എത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്നാണ് പുറത്തുവിട്ടത്. ഒരുത്തിയുടെ വിശേഷങ്ങളും നവ്യ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

വിവാഹ ശേഷം നൃത്തരംഗത്തും സജീവമായിരുന്നു നവ്യാ നായര്‍. നടിയുടെ നൃത്ത വീഡിയോകളും ചിത്രങ്ങളും നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി നാല്‍പതിലധികം സിനിമകളില്‍ നവ്യാ നായര്‍ അഭിനയിച്ചു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. നന്ദനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നവ്യാ നായര്‍ക്ക് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിരുന്നു.

വീഡിയോ

Read more about: navya nair coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X