കുറച്ചുകൂടി വൃത്തിയില്‍ ഡ്രസ് ചെയ്യുന്ന നവ്യയെ ആണിഷ്ടം; ഗ്ലാമറസ് ഫോട്ടോസുമായി നവ്യ; ഞെട്ടി ആരാധകര്‍
അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന ഇമേജുള്ള നടിയാണ് നവ്യനായര്‍. മലയാളികള്‍ക്ക് സിനിമയില്‍ ഏറ്റവും അധികം റിലേറ്റ് ചെയ്യാനും ഓര്‍ക്കാനും കഴിയുന്ന കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് നടി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിട്ടുള്ളത്. ഇഷ്ടം എന്ന ചിത്രം മുതല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ.
ഇഷ്ടം എന്ന ചിത്രത്തിലൂടേ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടി കുഞ്ഞിക്കൂനന്‍, മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നടിയുടെ തുടക്ക കാലത്തെ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റുകളുമായിരുന്നു.

ഈ ചിത്രങ്ങള്‍ക്കെല്ലാം ശേഷമാണ് നന്ദനം എന്ന സിനിമ റിലീസ് ആകുന്നത്. തുടര്‍ന്ന് കല്യാണ രാമന്‍, ചതുരംഗം, വെള്ളിത്തിര, ഗ്രാമഫോണ്‍, അമ്മക്കിളിക്കൂട്, പട്ടണത്തില്‍ സുന്ദരന്‍, ജലോത്സവം തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. സിനിമകളുടെ ജയ പരാജയങ്ങള്‍ക്കപ്പുറം നവ്യ എന്ന നടി എല്ലാവര്‍ക്കും പ്രിയങ്കരിയാവുകയായിരുന്നു. തുടര്‍ന്ന് 2010ല്‍ വിവാഹിതയായ നടി 2012ല്‍ മലയാള സിനിമയായ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിക്കുന്നത്.
അതിനിടയില്‍ ചില കന്നട സിനിമകളിലും നടി അഭിനയിച്ചു. 2014ല്‍ ദൃശ്യ എന്ന കന്നട ചിത്രത്തിന് ശേഷം ബ്രേക്ക് എടുത്ത നടി പിന്നീട് 2022ലാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. ഒരു തീ എന്ന ചിത്രമാണ് നവ്യ 2022ല്‍ അഭിനയിച്ചത്. ചിത്രത്തില്‍ നവ്യയുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അടുത്ത വര്‍ഷം ജാനകി ജാനേ എന്ന ചിത്രത്തിലും അഭിനയിച്ചു.
ഇപ്പോഴിതാ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്. ഗ്ലാമറസ് ആയിട്ടുള്ള വസ്ത്രത്തില്‍ ഉള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ്സ് ക്രോപ് ടോപ്പും പിങ്ക് പൂക്കളുള്ള സ്‌കര്‍ട്ടുമാണ് നവ്യ ധരിച്ചിരിക്കുന്നത്.
നടി അടുത്തിടെ ബാലിയില്‍ ട്രിപ്പിന് പോയിരുന്നു. ഈ അവസരത്തില്‍ എടുത്ത ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മകനോടൊപ്പമായിരുന്നു നടി ബാലിയില്‍ പോയിരുന്നത്. ഈ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ പോസിറ്റീവ് ആയിട്ടും നെഗറ്റീവ് ആയും കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
മകന്‍ ആണല്ലേ ഫോട്ടോ എടുക്കുന്നത്, നന്നായിട്ടുണ്ട്, കുലസ്ത്രീ പരിപാടി ഒക്കെ നിര്‍ത്തി ഇതുപോലെ കൂടുതല്‍ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് ചെയ്ത് പഴയ ഫാന്‍ ബേസ് തിരിച്ചു പിടിക്കണം എന്നിങ്ങനെയാണ് പോസിറ്റീവ് കമന്റുകള്‍ വരുന്നത്.

എന്നാല്‍ ചില നെഗറ്റീവ് കമന്റ്‌സും ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. കൊള്ളാം.എന്നാലും എനിക്കിഷ്ടം കുറച്ചൂടെ വൃത്തിയില്‍ ഡ്രസ് ചെയ്യുന്ന നവ്യ യെയാണ് എന്നാണ് ഒരു ആരാധകന്റെ കമന്റ്. 'ബാലാമണിയെ.... ഇപ്പോള്‍ വേലയ്ക്ക് നിക്കുന്ന വീട്ടില്‍ ശ്ശി ദാരിദ്ര്യം തന്നെയാണ് ല്ലേ... കുറച്ചേ തുണി അവര് തരണുള്ളൂ... ല്ലേ,'എന്നാണ് കളിയാക്കി കൊണ്ട് വന്നിട്ടുള്ള മറ്റൊരു കമന്റ്.
നവ്യക്ക് ഇത് ചേരുന്നില്ല. സാരി , ചുരിദാര്‍ ആണ് ചേരുക എന്നും ചിലര്‍ പറയുന്നു. പക്ഷെ കൂടുതല്‍ പേരും നവ്യയുടെ വസ്ത്രത്തെയും ഫോട്ടോകളെയും പിന്തുണച്ചു കൊണ്ട് തന്നെയാണ് സംസാരിക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications