For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്റെ എട്ടാമത്തെ പിറന്നാൾ!! ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം പങ്കുവെച്ച് നവ്യ , കാണൂ

  |

  2001ൽ സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും കന്നടയിലും താരം നിറസാന്നിധ്യമായിരുന്നു. ചുരുക്കം സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ നവ്യയ്ക്ക് കഴിഞ്ഞു. ഒരു അഭിനയത്രി മാത്രമല്ല നവ്യ . മികച്ച പെർഫോമർ കൂടിയാണ്. സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ സ്കൂൾ കലോത്സവ വേദിയിൽ താരം നിറ സാന്നിധ്യമായിരുന്നു.

  സദ്യ അത്ര പോര!! അപ്പോൾ അടുത്ത കല്യാണത്തിന് കാണാം, ഈ പ്രകാശൻ ഒന്നാന്തരം മലയാളി തന്നെ, കാണൂ...

  2001 മുതൽ 2010 വരെ മലയാള സിനിമയിൽ സജീവമായിരുന്നു നവ്യം. എന്നാൽ വിവാഹ ശേഷം സിനിമ അഭിനയത്തിനു ഒരു ചെറിയ അവധി എടുത്തിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം താരം സൂക്ഷിച്ചിരുന്നു. നവ്യ സിനമയിൽ നിന്ന് മാത്രമാണ് അപ്രത്യക്ഷമായത്. മിനസ്ക്രീനിലും സ്റ്റേജ് ഷോകളിലുമെല്ലാം നിറഞ്ഞു നിന്നിരുന്നു.

  മീ ടൂ മൂവ്മെന്റിനെ നിഷേധിക്കുന്നില്ല!! ഇത് സിനിമയിൽ മാത്രമല്ല, വെളിപ്പെടുത്തലുമായി നവ്യാ നായർ

   സോഷ്യൽ മീഡിയയിൽ സജീവം

  സോഷ്യൽ മീഡിയയിൽ സജീവം

  സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരമാണ് നവ്യ നായർ. തന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ അവിസ്മരണീയമായ മൂഹൂർ‌ത്തം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. കുടുംബവുമൊത്തുളള സന്തോഷകരമായ മൂഹൂർത്തങ്ങളും കരിയിലെ മനോഹരമായ നിമിഷങ്ങളും നവ്യ പങ്കുവെയ്ക്കാൻ മറക്കാറില്ല. നവ്യയുടെ പോസ്റ്റുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയിൽ നിന്ന് വിട്ട്നിന്നിട്ടും പ്രേക്ഷകരുടെ മനസിൽ ഇപ്പോഴും നവ്യയുണ്ടെന്നുളളതിന്റെ ഉത്തമ ഉദാഹരണമാണിത്.

  മകന്റെ പിറന്നാൾ

  മകന്റെ പിറന്നാൾ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മകന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ്. വിവാഹ ശേഷം ഭർത്താവിനും കുട്ടിയ്ക്കൊപ്പം നവ്യം മുബൈയിലാണ് താമസം. സായ് കൃഷ്ണയുടെ എട്ടാം പിറന്നാൾ ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മകനോടൊപ്പവും ഭർത്താവിനോടൊപ്പവുമുളള പിറന്നാൾ ആഘോഷ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. 2010 ലായിരുന്നു സന്തോഷ് മേനോനുമായുള്ള നവ്യയുടെ വിവാഹം.

  പുതിയ കാർ

  പുതിയ കാർ

  കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു നവ്യ പുതിയ കാറു വാങ്ങിയത്. പുതിയ കാറിനോടൊപ്പമുളള താര കുടുംബത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭർത്താവ് സന്തോഷ് മേനോനും മകൻ സായ്ക്കൊപ്പം കാറിന്റെ തക്കോൽ വാങ്ങുന്നതും വാഹന പൂജ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. മെഴ്‌സിഡസ് ബെന്‍സിന്റെ ആഡംബര വാഹനങ്ങളിലൊന്നായ ഇ ക്ലാസാണ് താരകുടുംബം സ്വന്തമാക്കിയത്. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയയിലൂടെ ലഭിച്ചത്.

   ചിന്നം ചെറു കിളിയേ

  ചിന്നം ചെറു കിളിയേ

  സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തുവെങ്കിലും നൃത്തവുമായി താരം മുന്നോട്ട് പോകുകയാണ്. നൃത്തത്തിലൂടെ സിനിമയിൽ എത്തിയ നടിയാണ് നവ്യ. താരത്തിന്റെ ഏറ്റവും പുതിയ നൃത്ത ആൽബമാണ് ചിന്നം ചെറു കിളിയേ.അമ്മയും കുഞ്ഞും തമ്മിലുളള നിരുപാധികമായ സ്നേഹമാണ് നൃത്തത്തിന്റെ പ്രമേയം. അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവും കരുതലും നൃത്ത രൂപത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഏറെ ലാളിച്ച് വളർത്തിയ കുട്ടിയെ നഷ്ടമാകുമ്പോൾ ഒരു അമ്മ നേരിടുന്ന മനസികാവസ്ഥയും നൃത്തിലൂടെ നവ്യ പ്രേക്ഷകരിൽ എത്തിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു പ്രമേയമാണ് നൃത്തരൂപത്തിൽ താരം അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതായാണ് ഡാൻസിന് ലഭിക്കുന്നത്.

   സിനിമയിലെ റീ എൻട്രി

  സിനിമയിലെ റീ എൻട്രി

  വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നവ്യ ചെയ്ത അവിസ്മരണീയമാക്കിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്. ചുരുങ്ങിയ സമയത്തിനുളളിൽ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നന്ദനത്തിലെ ബാലമണിയും, ഇഷ്ടത്തിലെ അഞ്ജനയും കല്യാണ രാമനിലെ ഗൗരിയുമെല്ലാം ഇന്നും ജനങ്ങൾക്കിടയിൽ ചർച്ച വിഷയമാകാറുണ്ട്. പഴയ നടിമാർ വിവാഹ ശേഷവും തിരിച്ച് സിനിമയിൽ എത്തുകയാണ്. നവ്യയുടെ റീ എൻട്രീ എപ്പോഴാണെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഡാൻസിലൂടെ വീണ്ടും സിനിമയിൽ സജീവമാകാൻ പോകുകയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

  English summary
  navya nair son birthday Celebration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X