»   » 'ഒരു വേദിയിലും നവ്യ നായര്‍ അത് പറഞ്ഞില്ല', ജഗതി ശ്രീകുമാര്‍ കെ മധുവിനോട് പറഞ്ഞത്

'ഒരു വേദിയിലും നവ്യ നായര്‍ അത് പറഞ്ഞില്ല', ജഗതി ശ്രീകുമാര്‍ കെ മധുവിനോട് പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

കലോത്സവ വേദിയില്‍ തനിയ്ക്ക് കിട്ടേണ്ടിയിരുന്ന കലാതിലക പട്ടം അന്ന് സിനിമ - സീരിയലിലൂടെ ശ്രദ്ധേയായ അമ്പിളി ദേവി തട്ടിയെടുത്തതിനെ കുറിച്ച് വളരെ വികാരഭരിതയായി പലപ്പോഴും നവ്യ നായര്‍ പറഞ്ഞിട്ടുണ്ട്.

ജഗതിയുടെ നായികയാകാന്‍ വിസമ്മതിച്ച രണ്ട് പ്രമുഖ നടിമാര്‍; പറഞ്ഞ കാരണങ്ങള്‍..

എന്നാല്‍ നവ്യ നായര്‍ ഒരു വേദിയിലും പറയാത്ത മറ്റൊരു സത്യമുണ്ട്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ കാല്‍ തൊട്ട് വന്ദിച്ചുകൊണ്ടാണ് നവ്യ ആദ്യമായി നൃത്തം ചെയ്തത്.

മധു വെളിപ്പെടുത്തിയത്

ജഗതി പങ്കെടുത്ത ഒരു പഴയ ചാനല്‍ പരിപാടിയില്‍ കെ മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെ മധുവിന്റെ സഹോദരി പുത്രിയാണ് നവ്യ നായര്‍. നവ്യയുടെ ഡാന്‍സ് അരങ്ങേറ്റത്തിന് ജഗതിയെ കൊണ്ടുവരാം എന്ന് നവ്യയുടെ അച്ഛന് മധു വാക്ക് കൊടുത്തിരുന്നു.

ജഗതി ചേട്ടന്‍ വന്നത്

മധു ജഗതിയോട് ഇക്കാര്യം സംസാരിച്ചു. പക്ഷെ ഡാന്‍സ് പരിപാടി അടുത്തപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. മദ്രാസില്‍ അദ്ദേഹം താമസിച്ചിരുന്ന ഇടത്ത് വിളിച്ചു നോക്കിയപ്പോള്‍ എത്തില്ല എന്നറിഞ്ഞു. മാവേലിക്കരയിലെ വീട്ടില്‍ മധു വിഷമിച്ചിരിയ്ക്കുമ്പോഴാണ് ജഗതിയുടെ ഫോണ്‍ കോള്‍ വന്നത്. ഡാന്‍സ് പരിപാടിയ്ക്ക് പോകാന്‍ വേണ്ടി മദ്രാസില്‍ നിന്നെത്തിയ ജഗതി നാട്ടില്‍ നിന്നാണ് മധുവിനെ വിളിച്ചത്. അങ്ങനെ ഇരുവരും കൂടെ ഡാന്‍സ് നടക്കുന്നിടത്ത് പോയി.

ജഗതിയടെ അനുഗ്രഹത്തോടെ

അങ്ങനെ ജഗതിയുടെ അനുഗ്രഹത്തോടെയാണ് നവ്യ നായര്‍ ആദ്യമായി നൃത്തം വേദിയില്‍ അവതരിപ്പിച്ചത്. കെ മധു ഇക്കാര്യങ്ങളത്രെയും പറഞ്ഞു തീരുവോളം അക്ഷമനായി ജഗതി കേട്ടിരുന്നു.

ജഗതി പറഞ്ഞത്

'മധു ഇതോര്‍ത്ത് പറഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. പക്ഷെ നവ്യ നായര്‍ ഒരു വേദിയിലും ഇത് പറഞ്ഞു കേട്ടില്ല' മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ചെറു ചിരിയോടെ പറഞ്ഞു.

English summary
Navya Nair started her dance career with the blessing of Jagathy Sreekumar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam