»   » ജീവിതത്തില്‍ അനുഭവിയ്ക്കുന്ന എല്ലാ സന്തോഷങ്ങള്‍ക്കും കാരണം ദിലീപേട്ടനാണെന്ന് നവ്യ

ജീവിതത്തില്‍ അനുഭവിയ്ക്കുന്ന എല്ലാ സന്തോഷങ്ങള്‍ക്കും കാരണം ദിലീപേട്ടനാണെന്ന് നവ്യ

Posted By: Rohini
Subscribe to Filmibeat Malayalam

കലോത്സവ വേദിയില്‍ കലാതിലകപ്പട്ടം നഷ്ടപ്പെട്ടപ്പോള്‍ പൊട്ടിക്കരഞ്ഞ നവ്യ നായരെ പ്രേക്ഷകര്‍ക്കറിയാം. ആ നഷ്ടത്തില്‍ നിന്ന് പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികയായി ഉയരുകയും നന്ദനം എന്ന ചിത്രത്തിലൂടെ സംസ്ഥന പുരസ്‌കാരം നേടുകയും ചെയ്തു.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

വിവഹ ശേഷവും നവ്യ സിനിമ വിട്ടിട്ടില്ല. നല്ല അവസരങ്ങള്‍ വന്നു വിളിച്ചാല്‍ തീര്‍ച്ചയായും തുടര്‍ന്ന് അഭിനയിക്കും. ഇപ്പോള്‍ താന്‍ അനുഭവിയ്ക്കുന്ന സന്തോഷങ്ങള്‍ക്കെല്ലാം കാരണം ദിലീപേട്ടനാണെന്ന് നടി പറയുന്നു.

ഇഷ്ടത്തില്‍ തുടക്കം

സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായര്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍.

അന്ന് നോ പറഞ്ഞിരുന്നുവെങ്കില്‍

ഞാന്‍ അഭിനയിച്ച ഒരു സിഡി കണ്ട് ദിലീപേട്ടന്‍ ഓകെ പറഞ്ഞതുകൊണ്ടാണ് ഇഷ്ടം എന്ന ചിത്രത്തില്‍ എനിക്ക് അവസരം ലഭിച്ചത്. അന്ന് ദിലീപേട്ടന്‍ ഒരു നോ പറഞ്ഞിരുന്നുവെങ്കില്‍ ഇത്രയും നല്ല തുടക്കം എനിക്ക് ലഭിക്കില്ലായിരുന്നു എന്ന് നവ്യ പറയുന്നു.

ദിലീപിനൊപ്പം

ഇഷ്ടത്തിന് ശേഷം മഴത്തുള്ളികിലുക്കം, കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, പാണ്ടിപ്പട, കേരള കഫേ എന്നീ ചിത്രങ്ങളില്‍ നവ്യ നായര്‍ ദിലീപിനൊപ്പം അഭിനയിച്ചു.

സിനിമയില്‍ നവ്യ

2001 മുതല്‍ 2010 വരെ മലയാള സിനിമയിലെ നിറ സാന്നിധ്യമായി നവ്യ നിന്നു. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് കരിയറില്‍ നവ്യയുടെ ഏറ്റവും വലിയ നേട്ടം. നവ്യയുടെ മൂന്നാമത്തെ ചിത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം. സിനിമയിലെ അഭിനയത്തിന് നവ്യയ്ക്ക് സംസ്ഥന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മമ്മൂട്ടി മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമൊക്കെ അഭിനയിച്ച നവ്യ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

വിവാഹ ശേഷം

2010 ലാണ് സന്തോഷ് മേനോനുമായുള്ള നവ്യ നായരുടെ വിവാഹം കഴിയുന്നത്. നല്ല വേഷം കിട്ടിയാല്‍ തുടര്‍ന്ന് അഭിനയിക്കും എന്ന് പറഞ്ഞ നവ്യ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. പിന്നീട് ദൃശ്യം എന്ന ചിത്രത്തിന്റെ കന്നട റീമേക്കിലും അഭിനയിച്ചു. ഇപ്പോള്‍ നൃത്തവുമായി മുന്നോട്ട് പോകുകയാണ് നവ്യ നായര്‍.

നവ്യയുടെ ഫോട്ടോസിനായി

English summary
Navya Nair telling about her film entry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam