നവ്യാ നായര്‍ വീണ്ടും കന്നഡത്തില്‍
കന്നഡചലച്ചിത്രലോകത്ത് വിജയതാരമെന്ന പേരുനേടിയ നവ്യാനായര്‍ വീണ്ടുമൊരു കന്നഡ ചിത്രത്തില്‍ അഭിനയിക്കുന്നു.
കന്നഡ സിനിമയിലെ സൂപ്പര്‍ ഹീറോയായ വിഷ്ണുവര്‍ധനൊപ്പമാണ് നവ്യ അഭിനയിയ്ക്കുന്നത് പ്രശസ്ത സംവിധായകന്‍ ടി.എസ്. നാഗഭരണയൊരുക്കുന്ന 'നമ്മ യജമാനരു' വാണ് നവ്യയുടെ പുതിയ കന്നഡ ചിത്രം. 'ഗജ'യെന്ന സിനിമയുടെ മെഗാ ഹിറ്റ് വിജയത്തിനു ശേഷം നവ്യ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
വിഷ്ണുവര്‍ധന്‍ മകളെ പോലെ കരുതി സ്നേഹിക്കുന്ന ഒരു കഥാപാത്രത്തെയാണ് നവ്യ 'നമ്മ യജമാനരു' വില്‍ അവതരിപ്പിക്കുന്നത് . ചാരുവെന്നാണ് കഥാപാത്രത്തിന്റെ പേര്. യുവതാരം വിജയരാഘവേന്ദ്രയാണ് ചിത്രത്തില്‍ നവ്യയുടെ നായകന്‍.
മലയാളത്തില്‍ കാവ്യം എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നവ്യ കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനെത്തിയിരിക്കുന്നത്. ചിക് മംഗ്ലൂരാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍.
അനന്ദ് നാഗ് , രമേശ് അരവിന്ദ് തുടങ്ങിയതാരങ്ങളും നമ്മ യജമാനരുവില്‍ വേഷമിടുന്നുണ്ട്. വിഷ്ണുവര്‍ധന്‍ , അനന്ദ് നാഗ് തുടങ്ങിയവരെപ്പോലുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നാണ് നവ്യ പറയുന്നത്.
മലയാളത്തിലും തമിഴിലുമൊന്നും അധികം ഗ്ലാമറസായി അഭിനയിക്കാത്ത നവ്യ ഇപ്പോള്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ താല്പര്യപ്പെടുകയാണത്രേ. ഗജയില്‍ നവ്യ ചെറിയ തോതില്‍ ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അഞ്ചുകൊല്ലത്തിനുള്ളില്‍ വിവിധ ഭാഷകളിലായി മുപ്പത്തിയഞ്ച് ചിത്രങ്ങളില്‍ നവ്യ അഭിനയിച്ചുകഴിഞ്ഞു. ഇതില്‍ അര്‍ട് സിനിമകളും ഉള്‍പ്പെടുന്നു. നവ്യ ചെയ്ത ആര്‍ട് സിനിമകള്‍ മിക്കവയും ശ്രദ്ധനേടിയതായിരുന്നു.
ഇനിയൊരു മാറ്റമാണത്രേ താരം പ്രതീക്ഷിക്കുന്നത്. കഥാപാത്രം വളരെ പ്രാധാന്യമുള്ളതും ഗ്ലാമര്‍ പ്രദര്‍ശനം ആവശ്യപ്പെടുന്നതുമാണെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്ന ഒരു നിലപാടാണ് താന്‍ കൈക്കൊള്ളുന്നതെന്ന് നവ്യ പറയുന്നു.
Related Stories
നവ്യാ നായരുടെ ചിത്രങ്ങള്


Click it and Unblock the Notifications