നവ്യ തിരിച്ചുവരുന്നു; കന്നഡ ദൃശ്യത്തിലൂടെ

ബാംഗ്ലൂര്‍: നവ്യ നായര്‍ അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നു. പക്ഷേ ചിത്രം മലയാളത്തിലല്ല എന്ന് മാത്രം. ജിത്തു ജോസഫിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ കന്നഡ റീമേക്കിലൂടെയാണ് നവ്യ ബിഗ് സ്‌ക്രീനിലേക്ക് വീണ്ടുമെത്തുന്നത്തു എന്നാണ് റിപോര്‍ട്ട്. പി വാസു സംവിധാനം ചെയ്യുന്ന കന്നഡ ദൃശ്യത്തില്‍ രവിചന്ദ്രനാണ് നായകന്‍.

മലയാളത്തില്‍ മോഹന്‍ലാലും മീനയുമായിരുന്നു ദൃശ്യത്തില്‍ പ്രധാനവേഷത്തിലെത്തിയത്. കന്നഡയില്‍ നായകന്‍ രവിചന്ദ്രനാണെങ്കിലും നായികയായി മീന തന്നെയായിരിക്കും എന്നായിരുന്നു സൂചനകള്‍. എന്നാല്‍ സാങ്കേതികമായ ചില കാരണങ്ങളാല്‍ കന്നഡ ദൃശ്യത്തില്‍ നിന്നും മീന പിന്മാറുകയായിരുന്നു.

Navyu Nair

അങ്ങിനെയാണ് മീനയ്ക്ക് പകരക്കാരിയായി നവ്യ നായര്‍ ദൃശ്യം ടീമിലെത്തുന്നത്. കന്നഡ ദൃശ്യത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. 2012 ല്‍ പുറത്തിറങ്ങിയ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് നവ്യ അവസാനമായി അഭിനയിച്ചത്. 2010 ജനുവരിയിലാണ് മുംബൈക്കാരനായ സന്തോഷ് മേനോനുമായി നവ്യ വിവാഹിതയായത്.

മലയാളിയാണെങ്കിലും നവ്യ സാന്‍ഡല്‍വുഡില്‍ അഭിനയിക്കുന്നത് ഇതാദ്യമായിട്ടല്ല. കന്നഡയിലെ നവ്യയുടെ അരങ്ങേറ്റ ചിത്രമായ ഗജ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് ബോസ്, ഭാഗ്യത ബലേഗര, നാം യജമാനരു എന്നീ ചിത്രങ്ങളിലും നവ്യ നായര്‍ അഭിനയിച്ചു. ബോസ് എന്ന ചിത്രത്തില്‍ ദര്‍ശന്റെ ജോഡിയായി 2011 ലാണ് നവ്യ അവസാനമായി കന്നഡയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X