മലയാളം കൈവിട്ടെങ്കിലെന്ത്?
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രണ്ടു വട്ടം നേടിയ നടിയാണ് നവ്യാ നായര്‍. മലയാളത്തില്‍ ഒരു പിടി സിനിമകളില്‍ നായികയായിട്ടുമുണ്ട്. എന്നിട്ടും നവ്യക്ക് ഇപ്പോള്‍ മലയാളത്തില്‍ അവസരങ്ങള്‍ തീരെ കുറഞ്ഞിരിക്കുന്നു.
രണ്ടു വര്‍ഷത്തിനു ശേഷം 2007ലാണ് നവ്യ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയത്. മോഹന്‍ലാല്‍ നായകനായ അലിഭായിയിലും സുരേഷ് ഗോപിയുടെ കിച്ചാമണി എംബിഎയിലും നവ്യ വേഷമിട്ടു. രണ്ട് ചിത്രങ്ങളും പരാജയമായി.
നവ്യ അഭിനയിച്ച കാവ്യം തിയേറ്ററുകളിലെത്താനിരിക്കുകയാണ്. കാവ്യത്തിനു ശേഷം പുതിയൊരു മലയാളച്ചിത്രവും നവ്യക്ക് ലഭിച്ചിട്ടില്ല.
മലയാളം തന്നോട് കാട്ടുന്ന അവഗണനയില്‍ നവ്യ വിഷമം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അതോര്‍ത്ത് ദു:ഖിച്ചിരിക്കാനൊന്നും നവ്യക്ക് സമയമില്ല. അന്യഭാഷകളില്‍ അത്രയേറെ തിരക്കിലാണ് നവ്യ. മലയാളത്തില്‍ ചിത്രങ്ങളില്ലെങ്കിലും അന്യഭാഷകളില്‍ നവ്യക്ക് കൈനിറയെ ചിത്രങ്ങളാണ്.
നവ്യ അഭിനയിച്ച കന്നഡ ചിത്രം ഗജ അടുത്തുതന്നെ റിലീസ് ചെയ്യും. നവ്യ നായികയായ ജയരാജിന്റെ തമിഴ് ചിത്രം ശില നേരങ്ങളില്‍ റിലീസിംഗ് കാത്തിരിക്കുകയാണ്. ശ്രീകാന്ത് നായകനായ ചിത്രത്തിലും നവ്യ വേഷമിട്ടിട്ടുണ്ട്.
ഇതിനിടയില്‍ തെലുങ്കിലേക്കും നവ്യ കടക്കുന്നുണ്ട്. സമുദ്രകനി എന്ന ചിത്രത്തിലൂടെയാണ് നവ്യ തെലുങ്കില്‍ തുടക്കം കുറിക്കുന്നത്. മോസര്‍ബെയര്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. ജയം രവി നായകനായ ചിത്രത്തിലും നവ്യ നായികയാവുന്നുണ്ട്.


Click it and Unblock the Notifications