കരിയറില്‍ ആദ്യമായി നയന്‍താര ഇരട്ടവേഷത്തില്‍, നയന്‍ 63 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!
സൂപ്പര്‍ താരങ്ങളുടെ ഓരോ പുതിയ ചിത്രത്തേക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ചിത്രങ്ങളുടെ കാര്യത്തിലും ഇതേ ആകാംഷ തന്നെയാണ് പ്രേക്ഷകര്‍ക്ക്. കോലമാവ് കോകില, ഇമൈക്ക നൊടികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താര നായികയായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഐറ എന്ന് പേരിട്ടിരിക്കുന്ന നയന്‍താരയുടെ 63ാമത് ചിത്രം ക്രിസ്തുമസ് റിലീസായി തിയറ്ററിലെത്തും.
കരിയറില്‍ ആദ്യമായി നയന്‍താര ഇരട്ട വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരേ സമയം തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ഐറ സംവിധാനം ചെയ്യുന്നത് സര്‍ജുന്‍ കെഎം ആണ്. കെജെആര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കൊട്ടപ്പാടി ജെ രാജേഷാണ് ചിത്രം നിര്‍മിക്കുന്നത്. കെജെആര്‍ സ്റ്റുഡിയോസിന്റെ മൂന്നാമത് ചിത്രമാണ് ഐറ.

കോലമാവ് കോകില, ഇമൈക്ക നൊടികള്‍ എന്നീ രണ്ട് ചിത്രങ്ങളാണ് നയന്‍താരയുടേതായി ഈ വര്‍ഷം തിയറ്ററിലെത്തിയത്. രണ്ടാഴ്ച വ്യത്യാസത്തില്‍ തിയറ്ററിലെത്തിയ രണ്ട് ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. വ്യത്യസ്ത ജോണറുകളിലുള്ള രണ്ട് ചിത്രങ്ങളും നയന്‍താരയുടെ പ്രകടന മികവ് എടുത്ത് കാണിക്കുന്നവയാണ്. നായിക പ്രാധാന്യമുള്ളവയായിരുന്നു ഇരുചിത്രങ്ങളെന്നതും ശ്രദ്ധേയമാണ്. വീണ്ടും മറ്റൊരു നായിക പ്രാധാന്യമുള്ള നയന്‍താര ചിത്രം കൂടെ തിയറ്ററിലേക്ക് എത്തുകയാണ്. പൊങ്കല്‍ റിലീസായി തിയറ്ററിലെത്തുന്ന അജിത് ചിത്രം വിശ്വാസത്തിലും നയന്‍താരയാണ് നായിക.


Click it and Unblock the Notifications











