നയന്‍താര ആകെ എക്‌സൈറ്റഡ് ആണ്...എന്താ കാര്യം?
നയന്‍താര ആകെ ത്രില്ലടിച്ചിരിക്കുകയാണ്. എന്താ കാര്യം എന്നല്ലേ. തനി ഒരുവന് പിന്നാലെയുള്ള മായയുടെ വമ്പന്‍ വിജയമൊക്കെ മാറ്റി നിര്‍ത്താം. ഇപ്പോള്‍ താരത്തെ എക്‌സൈറ്റ് ചെയ്യ്പ്പിച്ചിരിയ്ക്കുന്നത് പുതിയ മലയാള സിനിമയിലെ വേഷമാണ്.
എകെ സാജന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ നയന്‍താര ഇതുവരെ ചെയ്യാത്ത ഒരു പുതിയ വേഷമാണ് ചെയ്യുന്നത്. കഥകളി ആര്‍ട്ടിസ്റ്റിന്റെ വേഷം! അതിനായി ഇപ്പോള്‍ കഥകളി പഠിച്ചുതൊണ്ടിരിക്കുകയാണത്രെ നയന്‍.

നയന്‍താര ആകെ എക്‌സൈറ്റഡ് ആണ്...എന്താ കാര്യം?
ദരിദ്ര പശ്ചാത്തലത്തിലുള്ള ബ്രാഹ്മണ കുടുംബത്തിലെ വാസുകി എന്ന കഥാപാത്രത്തെയാണ് നയന്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.ഈ ഫോട്ടോയില്‍ കാണുന്നതാണ് ചിത്രത്തില്‍ നയന്‍താരയുടെ ഗെറ്റപ്പ്

നയന്‍താര ആകെ എക്‌സൈറ്റഡ് ആണ്...എന്താ കാര്യം?
വാസുകി ഒരു കഥകളി ആര്‍ട്ടിസ്റ്റാണ്. വാസുകിയാകാന്‍ വേണ്ടി നയന്‍ ഇപ്പോള്‍ കഥകളി പഠിച്ചുകൊണ്ടിരിക്കുകയാണത്ര.

നയന്‍താര ആകെ എക്‌സൈറ്റഡ് ആണ്...എന്താ കാര്യം?
ബ്രാഹ്മാണ കുടുംബത്തിലെ വാസുകി ഒരു ക്രിസ്റ്റിയാനിയായ അഡ്വക്കറ്റ് ലൂയിസ് പോത്തനെ വിവാഹം ചെയ്യുന്നു. ലൂയിസ് പോത്തനായി എത്തുന്നത് മമ്മൂട്ടിയാണെന്ന് പറയേണ്ടല്ലോ.

നയന്‍താര ആകെ എക്‌സൈറ്റഡ് ആണ്...എന്താ കാര്യം?
നാലാം തവണയും മെഗാസ്റ്റാറിന്റെ നായിക, തുടര്‍ച്ചയായി രണ്ടാമത്തെ ചിത്രം, ഇതുവരെ അവതരിപ്പിയ്ക്കാത്ത വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം....നയന്‍താകയ്ക്ക് ത്രില്ലടിയ്ക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം

നയന്‍താര ആകെ എക്‌സൈറ്റഡ് ആണ്...എന്താ കാര്യം?
തമിഴില്‍ തുടര്‍ച്ചയായി രണ്ട് വമ്പന്‍ വിജയ ചിത്രങ്ങള്‍ നേടിയ സന്തോഷവും നയന്‍താരയ്ക്കുണ്ട്. ഇനി വരാനിരിക്കുന്ന നാനും റൗഡി താന്‍, ഇത് നമ്മആള്, കശ്‌മോര എന്നീ ചിത്രങ്ങളും പ്രതീക്ഷയ്ക്ക് വകയുള്ളതാണ്.


Click it and Unblock the Notifications