നയന്‍താര ആകെ മാറിപ്പോയെന്ന് സൂര്യ
നയന്‍താരയുടെ മാറ്റം എല്ലാവര്‍ക്കും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രേക്ഷകര്‍ക്ക് മാത്രമല്ല, സഹപ്രവര്‍ത്തകര്‍ക്കും. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ ആ സത്യം ഒരു പൊതുവേദിയില്‍ തുറന്നു പറയുകയും ചെയ്തു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
നയന്‍താരയും ഉദനിധി സ്റ്റാലിനും താരജോഡികളാകുന്ന 'നന്‍പേണ്ട' എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിങ് ചടങ്ങ് ഇന്നലെ (24-12-2015) നടന്നിരുന്നു. ചടങ്ങില്‍ മുഖ്യ അതിഥിയായെത്തയ സൂര്യ ചിത്രത്തിന്റെ ടീമിനെ പ്രശംസിച്ചു. ഒപ്പം നായികയെ കുറിച്ച് പ്രത്യേക പരമാര്‍ശവുമുണ്ടായി.

ഒരു വ്യക്തിയെന്ന നിലയില്‍ നയന്‍താര ഒരുപാട് മാറിപ്പോയെന്നും 'മാസ്' എന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള അഭിനയം നല്ല അനുഭവമായിരുന്നും സൂര്യ പറഞ്ഞു. ഗജനി, ആദവന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയും സൂര്യയും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രമാണ് മാസ്. വെങ്കിട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഉദയനിധി സ്റ്റാലിനും നയന്‍താരയും ഇപ്പോള്‍ തമിഴകത്തെ പുതിയ താരജോഡികളായി മാറിക്കഴിഞ്ഞു. 'ഇത് കതിരവേലിന്‍ കാതല്‍' എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് നന്‍പേണ്ട.
നയന്‍താരയും ആര്യയും ഒന്നിച്ച 'ബോസ് എന്‍കിറ ബാസ്‌കരന്‍' എന്ന ചിത്രത്തിന്റെ അസോഷ്യേറ്റായ ജഗദീഷാണ് നന്‍പേണ്ട എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. റെഡ് മൂവീസിന്റെ ബാനറില്‍ ഉദയനിധി തന്നെ നിര്‍മിക്കുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











