42 ലക്ഷം രൂപയുടെ ഗാനരംഗം
അമ്മയുടെ ധനശേഖരണാര്‍ത്ഥം നിര്‍മിക്കുന്ന ട്വന്റി ട്വന്റിയില്‍ എല്ലാ താരങ്ങളും പ്രതിഫലം പറ്റാതെയാണ് വേഷമിടുന്നത്. അതുകൊണ്ടുതന്നെ ചിത്രം നിര്‍മിക്കുന്നതിനുള്ള ചെലവിന്റെ വലിയൊരു പങ്കും ഇതുവഴി അമ്മയ്ക്കു ലാഭിക്കാം. എന്നു കരുതി അമ്മയുടെ ചിത്രം ഒരു ലോ ബജറ്റ് ചിത്രമാവുമൊന്നൊന്നും കരുതരുത്. ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനു വേണ്ടി മാത്രം ചെലവിട്ടിരിക്കുന്നത് 42 ലക്ഷം രൂപയാണ്.
മലയാളത്തില്‍ ആദ്യമായാണ് ഇത്രയും പണച്ചെലവോടെ ഒരു ഗാനരംഗമൊരുക്കുന്നത്. നയന്‍താരയും ഏതാനും യുവതാരങ്ങളും പ്രത്യക്ഷപ്പെടുന്ന ഗാനരംഗമൊരുക്കാനാണ് അമ്മ അര കോടിയോളം രൂപ ചെലവിട്ടത്.
നയന്‍താരയോടൊപ്പം ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജയസൂര്യ, മണിക്കുട്ടന്‍ എന്നിവരാണ് ഈ ഗാനരംഗത്തില്‍ ആടുന്നത്. ഇവരില്‍ ഇന്ദ്രജിത്ത് ഒഴികെയുള്ളവരെല്ലാം ഈ ഗാനരംഗത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.
തമിഴിലെ ഐറ്റം നമ്പര്‍ സ്റ്റൈലില്‍ നയന്‍സ് പ്രത്യക്ഷപ്പെടുന്ന ഈ ഗാനരംഗം ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. ചിത്രത്തിന്റെ കഥാഗതിയില്‍ പ്രധാനസ്ഥാനം കൂടി ഈ ഗാനരംഗത്തിനുണ്ട്.
കൊച്ചിയിലെ പൂമ്പാറ്റ ബില്‍ഡിംഗിലാണ് ഗാനരംഗം ചിത്രീകരിച്ചത്. ഈ കെട്ടിടം അമ്മ സ്വന്തം ചെലവില്‍ എയര്‍ക്കണ്ടീഷന്‍ ചെയ്തതിനു ശേഷമായിരുന്നു സ്ഥാപിച്ചതിനു ശേഷമായിരുന്നു ചിത്രീകരണം.
അടുത്ത പേജ്-
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...? ![]()


Click it and Unblock the Notifications