അമ്മ പണമൊഴുക്കുന്നതെന്തിന്?

By Super

മലയാള സിനിമാ വ്യവസായത്തിന്റെ നിലനില്പ് ഭദ്രമാക്കാനായി സിനിമയുടെ ബജറ്റ് ആവതും കുറയ്ക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ പലപ്പോഴായി ഉയര്‍ന്നുവരുമ്പോള്‍ സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ചിത്രത്തിലെ ഒരു ഗാനരംഗത്തിനായി മാത്രം 42 ലക്ഷം രൂപ ചെലവിട്ടതെന്തിനാണ്?

തങ്ങളുടെ ഫണ്ടിലേക്ക് പരമാവധി പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ ട്വന്റി ട്വന്റി പോലൊരു തട്ടുപൊളിപ്പന്‍ ചിത്രം നിര്‍മിക്കുന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി എന്നീ സൂപ്പര്‍താരങ്ങളെയെല്ലാം അണിനിരത്തി ഒരു ചിത്രം നിര്‍മിക്കുന്നതിന്റെ അപാരമായ വാണിജ്യസാധ്യതകളിലാണ് അമ്മയുടെ നോട്ടം.

ഇവരെ പോലെ തന്നെ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനാവുന്ന ഒരു താരം കൂടിയുണ്ട് മലയാളത്തില്‍- നയന്‍താര. നയന്‍താര ഇന്ന് മലയാളത്തിന്റെ താരമല്ല. അന്യഭാഷകളിലേക്ക് പടര്‍ന്ന ആ ഗ്ലാമര്‍താരത്തിന്റെ തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്ത് കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുമ്പോള്‍ കൊയ്യുന്ന ലാഭം കോടികളാണ്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ നടിക്കുന്ന ഒരു ചിത്രത്തിനും അവകാശപ്പെടാനാവാത്ത മിനിമം ഗ്യാരന്റി മലയാളത്തില്‍ ഡബ്ബ് ചെയ്തെത്തുന്ന നയന്‍താരയുടെ ഒരു തെലുങ്ക് ചിത്രത്തിനുണ്ട്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ പകുതിയും പൊളിയുമ്പോള്‍ നയന്‍സിന്റെ മൊഴിമാറ്റിയെത്തുന്ന ഓരോ ചിത്രവും മുന്‍ചിത്രത്തേക്കാള്‍ വലിയ ലാഭത്തോടെയാണ് തിയേറ്ററുകള്‍ വിടുന്നത്.

പരമാവധി പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഒരു ചിത്രമൊരുക്കുമ്പോള്‍ നയന്‍താര എന്ന മലയാളത്തിലെ സൂപ്പര്‍താരങ്ങളേക്കാള്‍ വലിയ വാണിജ്യസാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തേണ്ടതല്ലേ..മലയാളമാണ് തനിക്ക് സിനിമയിലേക്ക് വഴി തുറന്നു തന്നതെന്ന ഉപകാരസ്മരണ ഒന്നു കൊണ്ടു മാത്രം നയന്‍താര ഒറ്റ പൈസ വാങ്ങാതെ ആവുന്നതെല്ലാം തുറന്നുകാട്ടി ഐറ്റം നമ്പരിടാന്‍ തയ്യാറായിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

നയന്‍താരയുടെ ഗ്ലാമര്‍ നൃത്തത്തിന്റെ വാണിജ്യസാധ്യതകള്‍ ഒന്നു മാത്രമാണ് ഒരു സൂപ്പര്‍താരത്തിനു നല്‍കേണ്ടിവരുന്ന പ്രതിഫലത്തോളം വരുന്ന തുക ചെലവിട്ട് അടിപൊളി ഐറ്റം നമ്പര്‍ ചിത്രീകരിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ കാണാന്‍ പോകാത്ത, അതേ സമയം നയന്‍താരയുടെ ഡബ്ബിംഗ് സിനിമകള്‍ കാണാന്‍ ക്യൂ നില്‍ക്കുന്ന പ്രേക്ഷകരുടെ എണ്ണം കേരളക്കരയില്‍ കൂടി വരുമ്പോള്‍ പ്രേക്ഷകരുടെ പള്‍സറിയാന്‍ മറ്റാരേക്കാളും കഴിയുന്ന അമ്മ 42 ലക്ഷം ചെലവിട്ടത് ഒരു പാഴ് ചെലവാണെന്ന് എങ്ങനെ പറയാനാവും?

Read more about: nayantara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X