മമ്മൂട്ടി വിളിച്ചു, നയന്‍സ് വരുന്നു
രാപ്പകലിനു ശേഷം നയന്‍താരയെ മലയാളത്തില്‍ കണ്ടിട്ടില്ല. രാപ്പകലിലെ ഗ്രാമീണപെണ്‍കൊടിയുടെ ശാലീനതയില്‍ നിന്നും ബില്ലയിലെ ബിക്കിനി സീനിലെത്തി നില്‍ക്കുകയാണ് നയന്‍താര. പ്രതിഫലം ഒരു കോടി രൂപയോളമെത്തുന്ന ഗ്ലാമര്‍ നടിയുടെ വളര്‍ച്ചയ്ക്കിടയില്‍ മലയാളത്തിന് നയന്‍താരയെ 'വഹിക്കാനാവാതെ' ആയി.
കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാളത്തോട് നയന്‍താരക്ക് വലിയ ആഭിമുഖ്യമൊന്നുമില്ല. മലയാളത്തില് നിന്ന് വന്ന പല ഓഫറുകളും നയന്‍താര വേണ്ടെന്നുവച്ചു. ജോഷിയുടെ ജന്മത്തില്‍ ഐറ്റം നമ്പര്‍ ചെയ്യാനായെത്തി സംവിധായകനുമായി തര്‍ക്കമായപ്പോള്‍ സിനിമ ഉപേക്ഷിച്ച് മടങ്ങി.
മലയാളത്തിന്റെ വിളികളെ അവഗണിക്കുന്നത് ശരിയല്ലെന്ന് മനസിനക്കരെയിലൂടെ സിനിമയിലെത്തിയ നയന്‍താരക്ക് തോന്നിത്തുടങ്ങിയോ? അമ്മ നിര്‍മിക്കുന്ന ട്വന്റി ട്വന്റിയില്‍ ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ നയന്‍താര സമ്മതം മൂളിയിട്ടുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ നായികയാവാനും നയന്‍സ് സമ്മതിച്ചിരിക്കുന്നു.
നയന്‍താര ഏറ്റവുമൊടുവില്‍ അഭിനയിച്ച രണ്ടു മലയാള ചിത്രങ്ങളും മമ്മൂട്ടിക്കൊപ്പമായിരുന്നു. രാപ്പകലിലും തസ്കരവീരനിലും നയന്‍സ് മമ്മൂട്ടിയുടെ നായികയായി. തന്റെ നായികയാവാന്‍ മമ്മൂട്ടി വീണ്ടും വിളിച്ചപ്പോള്‍ നയന്‍സ് ആ ഓഫര്‍ സ്വീകരിച്ചു.
അടുത്ത പേജ് -


Click it and Unblock the Notifications