ഗ്ലാമര്‍ പരുന്തായി നയന്‍താര
എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പരുന്ത് എന്ന ചിത്രത്തിലാണ് നയന്‍താര മമ്മൂട്ടിയുടെ നായികയാവുന്നത്. ചിത്രത്തില്‍ കൊള്ളപലിശക്കു വായ്പ നല്‍കുന്ന ഗില്ലറ്റ് പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ജയസൂര്യ, കലാഭവന്‍ മണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ടി.എ.റസാഖാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. ക്യാമറ സഞ്ജീവ് ശങ്കര്‍.
അന്‍വര്‍ റഷീദിന്റെ അണ്ണന്‍ തമ്പി, ഷാജി എന്‍.കരുണിന്റെ കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മമ്മൂട്ടി പരുന്തില്‍ അഭിനയിക്കും. ഏപ്രിലില്‍ പരുന്തിന്റെ ചിത്രീകരണം ആരംഭിക്കും.
മുന്‍ പേജ് -


Click it and Unblock the Notifications