നടിമാരായാല്‍ നയന്‍താരയെപ്പോലെയാകണം!

By Lakshmi

തമിഴകത്തെ ഏറ്റവും തിരക്കുള്ള നായികനടിയാണ് ഇപ്പോള്‍ നയന്‍താര. കരിയറിലെ ആദ്യഘട്ടത്തിലേക്കാളേറെ താര്യമൂല്യമാണ് നയന്‍താരയ്ക്ക് രണ്ടാം ഘട്ടത്തില്‍ ലഭിച്ചത്. എല്ലാം മുന്‍നിര സംവിധായകര്‍, മികച്ച ബാനറുകള്‍, നല്ല തിരക്കഥ എന്നിങ്ങനെ നായികനടിമാര്‍ക്ക് മുന്‍നിരയിലേയ്‌ക്കെത്താന്‍ വേണ്ട സകല ഘടകങ്ങളും നയന്‍താരയുടെ മുന്നിലുണ്ട്. മാത്രമല്ല അഭിനയത്തിന്റെ കാര്യത്തിലും നയന്‍താര ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നാണ് നിരൂപകര്‍ പറയുന്നത്. ലഭിയ്ക്കുന്ന വേഷങ്ങളെല്ലാം മികവുറ്റതാക്കാന്‍ താരത്തിന് കഴിയുന്നുണ്ട്.

ഇപ്പോള്‍ തമിഴകത്ത് രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ചിമ്പു നായകനാകുന്ന ഇതു നമ്മ ആള്, ഉദയനിധിനായകനാകുന്ന നന്‍പേന്‍ണ്ട എന്നിവയാണ് രണ്ട് ചിത്രങ്ങള്‍. രണ്ടിന്റെയും ചിത്രീകരണം ഇപ്പോള്‍ കുംഭകോണത്താണ് നടക്കുന്നത്. കുംഭകോണത്തിന്റെ രണ്ട് ലൊക്കേഷനിലുമായി നയന്‍താര ഷട്ടില്‍ സര്‍വ്വീസ് നടത്തുകയാണെന്നാണ് ചലച്ചിത്രലോകത്തെ സംസാരം. രണ്ട് ചിത്രത്തിന്റെയും ഷൂട്ടിങിന് താന്‍ കാരണം ഒരു കുഴപ്പവും വരാതിരിക്കാനായി താരം ആവതും ശ്രമിക്കുന്നുണ്ടെന്ന് അണിയറക്കാര്‍ പറയുന്നു.

nayanthara

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഇതു നമ്മ ആളിന്റെ ഗാനചിത്രീകരണമാണ് കുംഭകോണത്ത് നടക്കുന്നത്. ജഗദീഷ് സംവിധാനം ചെയ്യുന്ന നന്‍പേന്‍ണ്ടയുടെ പ്രധാനഭാഗങ്ങളും ചിത്രീകരിക്കുന്നത് ഇവിടെത്തന്നെ. കാലത്ത് നന്‍പേണ്ടയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞശേഷം നയന്‍സ് മറ്റേ ചിത്രത്തിന്റെ സെറ്റിലേയ്ക്ക് തിരിക്കുമത്രേ. എന്തായാലും രണ്ട് ചിത്രത്തിന്റെ അണിയറക്കാരും നയന്‍സിന്റെ ടൈം മാനേജ്‌മെന്റില്‍ സന്തുഷ്ടരാണ്. ഇരുകൂട്ടരും പറയുന്നത് നടിമാരായാല്‍ ഇങ്ങനെ വേണമെന്നാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X