നയനാനന്ദം പകരാന്‍ വീണ്ടും നയന്‍
നയന്‍താരയുടെ തെലുങ്ക് സിനിമകള്‍ക്ക് ആന്ധ്രയില്‍ മാത്രമല്ല ആരാധകരുള്ളത്. നയന്‍താരയുടെ പുതിയ തെലുങ്ക് സിനിമകളെല്ലാം മലയാളത്തിലും മൊഴിമാറ്റിയെത്തുന്നുണ്ട്. ദുബായ് സീനു, ലക്ഷ്മി എന്നീ ചിത്രങ്ങള്‍ക്കു പിന്നാലെ കേരളത്തിലെ തിയേറ്ററുകളില്‍ ഉടന്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് നയന്‍താരയുടെ തുളസി.
തെലുങ്കിലെ തന്റെ മുന്‍ ചിത്രങ്ങളെ വെല്ലുന്ന മേനിപ്രദര്‍ശനമാണ് നയന്‍താര തുളസിയില്‍ നടത്തിയിരിക്കുന്നത്. വെങ്കിടേഷാണ് തുളസിയിലെ നായകന്‍. വെങ്കിടേഷിനൊപ്പം ഇഴുകിച്ചേര്‍ന്നുള്ള നിരവധി രംഗങ്ങളിലാണ് നയന്‍സ് പ്രത്യക്ഷപ്പെടുന്നത്.
ഇതുവരെ മലയാളത്തില്‍ മൊഴിമാറ്റിയെത്തിയിട്ടുള്ള തെലുങ്ക് ചിത്രങ്ങളുടെ പകര്‍പ്പവകാശത്തിന് ലഭിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് തുളസിക്ക് ലഭിച്ചിരിക്കുന്നത്. നയന്‍താരയുടെ മലയാളത്തില്‍ മൊഴിമാറ്റിയെത്തുന്ന ചിത്രങ്ങളെല്ലാം വിജയങ്ങളാണെന്നതിനാലാണ് പുതിയ ചിത്രത്തിന്റെ പകര്‍പ്പവകാശം ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയത്.
പ്രതിഫലം കൂടുന്നതിനനുസരിച്ച് ദേഹത്തെ തുണിയുടെ അളവ് കുറയുമെന്നതാണ് നയന്‍താരയുടെ നയം. തുളസിയിലും ഈ നയം നയന്‍താര ഭംഗിയായി വ്യക്തമാക്കുന്നുണ്ട്. ഒരു കോടി രൂപയോളം പ്രതിഫലം പറ്റുന്ന നയന്‍സ് പ്രതിഫലത്തിന്റെ കനത്തിനനുസരിച്ചുള്ള മേനിപ്രദര്‍ശനം തന്നെയാണ് തുളസിയില്‍ നടത്തിയിരിക്കുന്നത്.


Click it and Unblock the Notifications











