സിനിമയില്‍ വന്നില്ലെങ്കില്‍ നയന്‍താര ആരാകുമായിരുന്നു?
സിനിമയില്‍ വരുന്നതിന് മുമ്പ് താരങ്ങളുടെ ഭൂതകാലം ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും ഒരു കഥയുണ്ടാവും. മലയാളത്തില്‍ തന്നെ നോക്കാം. മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ യങ് സ്റ്റാര്‍ നിവിന്‍ പോളി വരെ. വക്കിലായിരുന്ന മമ്മൂട്ടിയും സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ നിവിന്‍ പോളിയും സിനിമയിലെത്തണം എന്നത് നിയോഗമായിരുന്നിരിക്കാം.
സിനിമയില്‍ എത്തിയില്ലായിരുന്നെങ്കിലും ഇവരാ ജോലി തുടരുമായിരിക്കാം. എന്നാല്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സിനിമയിലെത്തിയ താരങ്ങളൊത്തിരിയാണ്. ഇവരോട് സിനിമയില്‍ എത്തിയില്ലെങ്കില്‍ നിങ്ങളാരാവുമായിരിക്കും എന്ന് ചോദിച്ചാല്‍, മിക്കവരും പറയുന്നത് അതേ കുറിച്ച് ചിന്തിച്ചില്ലെന്നാണ്. വളരെ കുറച്ച് പേര്‍ പറഞ്ഞു കേട്ടു ടീച്ചര്‍, ഡോക്ടര്‍, പൊലീസ് എന്നൊക്കെ.

അതേ ചോദ്യം തെന്നിന്ത്യയില്‍ ഇപ്പോള്‍ മിന്നിക്കയറുന്ന മലയാളികൂടെയായ നയന്‍താരയോട് ചോദിച്ചാലോ. ചോദിക്കാനൊന്നുമില്ല, സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ നയന്‍ ഒരു സിഎ കാരി ആകുമായിരുന്നു.
ഒരു ചാര്‍ട്ടഡ് എക്കൗണ്ടന്റ് ആകാനായിരുന്നു നയന്‍താരയുടെ ആഗ്രഹം. പഠനത്തിനിടെ പാര്‍ട് ടൈം ജോലി എന്നകണക്കെ നയന്‍ മോഡലിങും ചെയ്തിരുന്നു. അങ്ങനെ ഒരു പരിപടിയിലാണ് സത്യന്‍ അന്തിക്കാട് നയന്‍താരയെ കാണുന്നതും തന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലേക്ക് ക്ഷണിയ്ക്കുന്നത്.
പിന്നീടുള്ള തന്റെ സിനിമാഭിനയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നയന്‍ പറഞ്ഞത്, എനിക്ക് ചിന്തിക്കാന്‍ സമയം ലഭിച്ചില്ലെന്നാണ്. ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ വന്നുകൊണ്ടിരുന്നു. ഓരോന്ന് ചെയ്തു. നടന്ന വഴി അറിയില്ലായിരുന്നു.


Click it and Unblock the Notifications