യുവസംവിധായിക അന്തരിച്ചു! നയന സൂര്യനെ മരിച്ച നിലയില്‍ കണ്ടെത്തി!
ചലച്ചിത്ര സംവിധായികയായ നയന സൂര്യനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായ നയന സൂര്യന് 28 വയസ്സായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ മകരമഞ്ഞിലൂടെയായിരുന്നു ഇവര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. അദ്ദേഹത്തിന്‍രെ സന്തത സഹചാരികളിലൊരാളായിരുന്നു. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ് റോഡ് എന്ന സിനിമയുടെ ഒരു ഭാഗവും നയനയാണ് ഒരുക്കിയത്. പരസ്യചിത്രങ്ങളിലും ഇവര്‍ സജീവമായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും ഇവര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
സിഡിറ്റില്‍ ഫിലിം എഡിറ്റിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് നയന ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ തന്നെ സിനിമയായ മകരമഞ്ഞിലൂടെയായിരുന്നു സിനിമാപ്രവേശം. ആകാശത്തിന്‍രെ നിറം, സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, മെമ്മറീസ്, 100 ഡേയ്‌സ് ഓഫ് ലവ്, ഇടവപ്പാതി തുടങ്ങിയ സിനിമകളുടെ അസിസ്റ്റന്റായും നയന പ്രവര്‍ത്തിച്ചിരുന്നു.



Click it and Unblock the Notifications











