ഗോസിപ്പുകളാണ് എന്നെ വളര്‍ത്തിയത്

By Staff

പറയുന്നത് നയന്‍താരയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ ഗോസിപ്പെഴുത്തുകാരുടെ ഏറ്റവും പ്രിയനടിയായ നയന്‍സിന് ഇപ്പോള്‍ ഗോസിപ്പുകളെ ഒട്ടും ഭയമില്ല. ഗോസിപ്പുകള്‍ തന്റെ വളര്‍ച്ചയെ സഹായിച്ചിട്ടേയുള്ളൂവെന്നാണ് നയന്‍സ് പറയുന്നത്.

പുതിയ ഗോസിപ്പുകള്‍ വരുമ്പോഴും അവയൊന്നും തനിക്ക് പ്രശ്നമല്ലെന്ന് നയന്‍സ് ലാഘവത്തോടെ പറയുന്നു. അതെ, ഗോസിപ്പുകളുടെ പേരില്‍ മാധ്യമങ്ങളോട് പരിഭവിക്കുന്ന നയന്‍താരയല്ലിത്. നയന്‍സാകെ മാറിയിരിക്കുന്നു. തന്നെ പോലൊരു നടിയെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ സാധാരണമെന്ന് നയന്‍സ് തിരിച്ചറിഞ്ഞിരിക്കുന്നു.

ഗ്ലാമര്‍ കാണിച്ചതു കൊണ്ടാണ് താനീ നിലയിലെത്തിയതെന്ന് സമ്മതിക്കാനും നയന്‍സിന് മടിയില്ല. എന്റെ ഗ്ലാമര്‍ ഞാന്‍ എക്സ്പോസ് ചെയ്യുന്നു, അതിലെന്താണ് തെറ്റ് എന്നാണ് നയന്‍സിന്റെ ചോദ്യം. എന്റെ സൗന്ദര്യം ആസ്വദിക്കാന്‍ അവസരം കൊടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്- നയന്‍സ് പറയുന്നു.

നയന്‍സീ വിധം നയം വ്യക്തമാക്കിയത് തീര്‍ച്ചയായും ആരാധകരുടെ നെഞ്ചില്‍ കുളിര് കോരിയിടും. നയന്‍സിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പുതിയ പുതിയ അവസരങ്ങള്‍ ഇനിയും തെന്നിന്ത്യയിലെ മാദകനടി ആരാധകര്‍ക്ക് തുറന്നുതരും. എത്രത്തോളം തുറക്കാനും തയ്യാറാണെന്ന് നയന്‍സ് നേരത്തെ വ്യക്തമാക്കിട്ടുണ്ടല്ലോ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X