നയന്‍സ് തിരുത്തുന്ന ബിക്കിനി നിയമങ്ങള്‍

By Staff

Nayantara in bikini
ഡെയര്‍ ഗേള്‍ എന്നാണത്രേ പലരും നയന്‍താരയെക്കുറിച്ച് പറയുന്നത്. ശരിയെന്ന് സ്വന്തം മനസാക്ഷിക്ക് തോന്നുന്നതെന്തും നയന്‍സ് ചെയ്തിരിക്കും. പത്രമാധ്യമങ്ങളും സാംസ്ക്കാരികപ്പോലീസും ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്ന സംസ്ക്കാരത്തിന്റെ അലിഖിത നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ വല്ലാത്ത തരിപ്പാണ് ഈ സുന്ദരിക്ക്.

ഇന്ന് നയന്‍താര ചെയ്യുന്നത് നാളെ മറ്റുളളവര്‍ അനുകരിക്കുമെന്നൊരു ചൊല്ലു തന്നെ തമിഴ്, തെലുങ്ക് സിനിമാ മേഖലയിലുണ്ടായാലും അമ്പരക്കേണ്ടതില്ല. അജിത്തിന്റെ ബില്ലയില്‍ ബിക്കിനിയണിഞ്ഞ് പ്രത്യക്ഷപ്പെടാനുളള ഓഫര്‍ തന്റേടത്തോടെ സ്വീകരിക്കുമ്പോള്‍ നയന്‍സിന്റെ കരിയര്‍ ഒടുങ്ങിയെന്ന് വിധിയെഴുതിയവരാണ് പലരും.

നടിയുടെ അംഗവടിവുകള്‍ തുറന്നു കാണിക്കാനും അവയവങ്ങളുടെ നേര്‍ക്കാഴ്ച സ്ക്രീനില്‍ പൊലിപ്പിക്കാനും സംവിധായകര്‍ക്കും ഛായാഗ്രാഹകനും വഴികള്‍ പലതുണ്ട്. നായികയെ മഴ നനയ്ക്കുന്ന രംഗം തിരക്കഥയിലുണ്ടെങ്കില്‍ ലക്ഷ്യമെന്തെന്ന് തീര്‍ച്ചപ്പെടുത്താവുന്നതേയുളളൂ.

ശരീരം തുറന്നു കാണിക്കാനുളള നിയോഗം പണ്ട് സില്‍ക്ക് സ്മിതമാര്‍ക്കും ഡിസ്കോ ശാന്തിമാര്‍ക്കുമൊക്കെയായിരുന്നു. ഇന്ന് കഥ അമ്പേ മാറിയിരിക്കുന്നു. തെലുങ്കിലും തമിഴിലും ഹിന്ദിയിലും മുന്‍നിര നായികമാര്‍ക്ക് എത്ര വസ്ത്രം കുറച്ചും അഭിനയിക്കാന്‍ ഒരുമടിയുമില്ല. ഒരു പടി കൂടി കടന്ന് അവര്‍ പൊതുവേദിയില്‍ പോലും അല്‍പ വസ്ത്രധാരിണികളായി പ്രത്യക്ഷപ്പെടുന്നു.

എങ്കിലും ബിക്കിനി വേഷം തെന്നിന്ത്യയിലെ മുന്‍നിര നായികമാര്‍ക്ക് ഒരു പേടി സ്വപ്നമായിരുന്നു. അങ്ങനെയൊക്കെ പ്രത്യക്ഷപ്പെട്ടാല്‍ കരിയര്‍ തീരുമെന്നാണ് പലരും പേടിച്ചിരുന്നത്. മാറിടം മുക്കാലും തുറന്നു കാണിക്കുമ്പോള്‍ അരയ്ക്കു കീഴെ നന്നായി വസ്ത്രം ധരിച്ചും കുട്ടിപ്പാവാടയും നിക്കറുമൊക്കെ ധരിക്കുമ്പോള്‍ മാറിടവും മറ്റും നന്നായി പൊതിയാനും നടിമാര്‍ ശ്രദ്ധിച്ചിരുന്നു. രണ്ട് അവസ്ഥയും ഒരേ ബിന്ദുവില്‍ സംഗമിക്കുന്ന ബിക്കിനിയെ അപ്പോഴും അവര്‍ ഭയപ്പെട്ടു.

അടുത്ത പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍














കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X