For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അറിഞ്ഞില്ലേ നയന്‍സിന്റെ പിറന്നാള്‍?

  By Super
  |

  പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ കോടിയാട്ട് കുര്യന്‍ ഓമന കുര്യന്‍ ദമ്പതികള്‍ക്ക് 1984 നവംബര്‍ 18ന് ഒരു പെണ്‍കുഞ്ഞു പിറന്നു. അവര്‍ അവള്‍ക്ക് ഡയാനാ മറിയം കുര്യന്‍ എന്ന് പേരിട്ടു. മിഴികളില്‍ നക്ഷത്രങ്ങളുടെ തിളക്കവുമായി പിറന്ന അവരുടെ പൊന്നോമന, ഭാവിയില്‍ നയന്‍താരയെന്ന പേരില്‍ സിനിമാ ലോകം കീഴടക്കുമെന്ന് അന്നവര്‍ കിനാവു പോലും കണ്ടിരിക്കില്ല.

  ആ ഡയാനാ മറിയം കുര്യന്‍ ഇന്ന് ഒരു കോടിക്കടുത്ത് പ്രതിഫലം വാങ്ങുന്ന നയന്‍താരയാണ്. വിവാദങ്ങളുടെ ചുംബനമേറ്റ്, ആരാധകര്‍ക്കു നേരെ ആഴമേറിയ കണ്ണുകളിലെ ലഹരി നിറഞ്ഞ നോട്ടമെറിഞ്ഞ്, ഉടല്‍ നിറഞ്ഞൊഴുകുന്ന രതിയുടെ ഉന്മാദം തിരശീലയാകെ നിറച്ച് ഒരു യാഗാശ്വമായി കുതിക്കുന്ന നയന്‍താരയുടെ പിറന്നാളാണ് നവംബര്‍ 18ന്. ഈ നവംബര്‍ 18ന് നയന്‍താരയ്ക്ക് വയസ് 23 തികയും.

  സിനിമാസ്വാദകരുടെ മനസില്‍ മാദകത്വത്തിന്റെ പര്യായം ഇന്ന് നയന്‍താരയാണ്. നേര്‍ത്ത വസ്ത്രങ്ങളില്‍ നയന്‍താരയുടെ അംഗവടിവ് തിരശീലയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പ്രേക്ഷകന്‍ ഇരുളിലിരുന്ന് നെടുവീര്‍പ്പിടും. അല്‍പവസ്ത്രങ്ങളിഞ്ഞ് അവള്‍ ആടിപ്പാടുമ്പോള്‍ അവന്റെ ഹൃദയമിടിപ്പിന് പെരുമ്പറയൊച്ചയുടെ മുഴക്കമുണ്ടാകും. കാമറയൊപ്പിയെടുക്കുന്ന അവളുടെ കൊഴുത്ത നഗ്നതയില്‍ കൊതിയോടെ നോക്കുമ്പോള്‍ സിരാപടലമാകെ ലൈംഗികലഹരി നിറയും.

  സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രമായ മനസിനക്കരെയാണ് നയന്‍താരയുടെ ആദ്യസിനിമ. മോഹന്‍ലാലിന്റെ വിസ്മയത്തുമ്പത്ത് എന്ന ചിത്രം കൂടിയായപ്പോള്‍ സിനിമാ വിസ്മയങ്ങളുടെ സന്ധിയും സമാസവും നയന്‍താരയ്ക്ക് കാണാപ്പാഠമായി. അതേ വര്‍ഷം തന്നെ ലാലുമൊന്നിച്ച് നാട്ടുരാജാവില്‍ കൂടി പ്രത്യക്ഷപ്പെട്ടപ്പോള്‍ നയന്‍താര ഗോസിപ്പു കോളങ്ങളിലെ ഒന്നാംനിര താരമായി.

  ഹരി സംവിധാനം ചെയ്ത ശരത് കുമാറിന്റെ അയ്യാ ആണ് നയന്‍സിനെ തമിഴകത്തിന്റെ മാദകത്തിടമ്പാക്കിയത്. തൊട്ടുപിന്നാലെ രജനിയുടെ ചന്ദ്രമുഖി കൂടി റെക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ വിജയമായപ്പോള്‍ നയന്‍സിന്റെ ജന്മനക്ഷത്രം ശുക്രദശയുടെ ഉന്നതിയിലെത്തി.

  ഇക്കാലത്താണ് തമിഴ് നടന്‍ ചിമ്പുവുമൊത്തുളള നയന്‍സിന്റെ പ്രണയം തുടങ്ങുന്നത്. വാ തോരാതെ നയന്‍സ് ചിമ്പുവിനെക്കുറിച്ച് പറ‍ഞ്ഞു കൊണ്ടേയിരിക്കുമ്പോഴാണ് തിരുവല്ലയിലെ വീട് പെയിന്റടിച്ചത്. അതോടെ ജനം നയന്‍സും ചിമ്പുവുമായുളള കല്യാണവും ഉറപ്പിച്ചു.

  വല്ലവന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായതോടെ ആരാധകര്‍ ഹൃദയം പൊട്ടി മരിക്കുമെന്ന അവസ്ഥ വന്നു. ചെന്നൈ നഗരത്തില്‍ സ്ഥാപിച്ച പടുകൂറ്റന്‍ ഫ്ലക്സുകളിലിരുന്ന് ചിമ്പു നയന്‍താരയുടെ ചുണ്ടുകള്‍ കടിച്ചു വലിച്ചു.

  കാലുറപ്പിച്ച് നടക്കാനും മേലോട്ടു നോക്കാനും ത്രാണിയുളള കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ ആഞ്ഞു വലിക്കുന്ന ശ്വാസത്തില്‍ പ്രാണനുറപ്പിച്ചു നിര്‍ത്തുന്ന ആസ്മാരോഗി വരെ നിത്യേനേ ഈ ബോര്‍ഡിനു മുന്നില്‍ സ്വന്തം ഹാജര്‍ വച്ചു. മണിക്കൂറുകളോളം കണ്ണെടുക്കാതെ നോക്കി നിന്നു. ആറ് മുതല്‍ അറുപതും കടന്ന് മുന്നേറിയ പുരുഷ കേസരികളുടെ ഹൃദയം പ്രായഭേദമെന്യേ നയന്‍താരയ്ക്കു വേണ്ടി മിടിച്ചു.

  ഒരിക്കലെങ്കിലും അവളെ നേരിട്ടൊന്ന് കണ്‍കുളിര്‍ക്കെ കണ്ടിട്ട് മരിക്കാനുളള വരം തേടി അവര്‍ ദേവാലയങ്ങള്‍ തോറും അലഞ്ഞു. ഇഷ്ടദൈവങ്ങള്‍ക്ക് വഴിപാടും അര്‍ച്ചനയും നേര്‍ന്നു. രംഭയും മേനകയും തിലോത്തമയും ഇന്ദ്രസദസില്‍ പ്രദര്‍ശനത്തിന് വച്ച മേനിയഴക് കണ്ട് മനംമടുത്ത ഇന്ദ്രാദി ദേവന്‍മാര്‍, ചെന്നൈ ആകാശത്ത് നിരന്ന് നിന്ന് വല്ലവന്റെ ഫ്ലക്സ് ബോര്‍ഡ് കണ്ട് ഉമിനീരിറക്കി.

  ഇനി കാണാനുളളത് അജിത്തിന്റെ ബില്ലയില്‍ ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെടേണ്ട നയന്‍താരയെയാണ്. നവംബറില്‍ ആ ചിത്രം തീയേറ്ററിലെത്തുമ്പോള്‍, ഉറപ്പാണ്. നയന്‍താര വീണ്ടും ചരിത്രമെഴുതും.

  ആ നയന്‍താരയ്ക്ക് വയസ് 23 തികയുമ്പോള്‍ പ്രിയപ്പെട്ട ആരാധകരേ, നാമും അയയ്ക്കേണ്ടേ ഒരാശംസ?

  Read more about: nayantara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X