നയന്‍താര വിവാഹത്തിന് സമ്മതിച്ചു; ഒറ്റ കണ്ടീഷന്‍?

By Aswathi

അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം നയന്‍താര വിവാഹത്തിന് സമ്മതിച്ചുവെന്ന്. ഒറ്റ കണ്ടീഷന്‍ മാത്രമേ നയന്‍സിനുള്ളൂ, ചെറുക്കന്‍ സിനിമാ ഇന്റസ്ട്രിയില്‍ നിന്നുള്ളതാകരുത്. നയന്‍ സമ്മതം പറഞ്ഞതോടെ വീട്ടുകാര്‍ ചെറുക്കനെ തേടുകയാണെന്നാണ് കേള്‍ക്കുന്നത്.

സിനിമാ ഇന്‍സ്ട്രിയിലെ നയന്‍സിന്റെ അടുത്ത കൂട്ടുകാരിയായ തൃഷയയുടെ വിവാഹം നിശ്ചയവും കഴിഞ്ഞതോടെയാണ് താരം തന്റെ വിവാഹത്തിന് സമ്മതം മൂളിയിരിക്കുന്നത്. പഴയ പ്രണയ ഗോസിപ്പുകളോ മറ്റോ ഒന്നുമില്ലാതെ സ്വസ്തമായൊരു വിവാഹമാണ് നയന്‍ ആഗ്രഹിയ്ക്കുന്നതെന്ന് അറിയുന്നു.

ചിമ്പുവിനോട് തോന്നിയ പ്രണയം

നയന്‍താര വിവാഹത്തിന് സമ്മതിച്ചു; ഒറ്റ കണ്ടീഷന്‍?

നയന്‍താര വന്ന കാലത്ത് ഒരുപാട് പേര്‍ക്കൊപ്പം ഗോസിപ്പ് കോളത്തില്‍ പേര് പിടിച്ചെങ്കിലും ഏറ്റവും ചൂടുപിടിച്ചത് ചിമ്പുവിനൊപ്പമായിരുന്നു. ഒരു ചുംബന രംഗത്തോടെയാണ് ആ പ്രണയ ബന്ധം പരാജയപ്പെട്ടതെന്നാണ് കേട്ടത്.

പ്രഭുവിനെ വിവാഹം കഴിച്ചു

നയന്‍താര വിവാഹത്തിന് സമ്മതിച്ചു; ഒറ്റ കണ്ടീഷന്‍?

ചിമ്പുവുമായി വേര്‍പിരിഞ്ഞതിന് ശേഷം നയന്‍ പ്രഭുദേവയുമായി അടുത്തു. തങ്ങള്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും നയന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞെന്നും കേട്ടു. പിന്നെ അറിഞ്ഞത് ഇരുവരും വിവാഹമോചിതരായെന്നാണ്.

തിരിച്ചുവരവ്

നയന്‍താര വിവാഹത്തിന് സമ്മതിച്ചു; ഒറ്റ കണ്ടീഷന്‍?

താന്‍ വിവാഹിതയാകുകയാണെന്നും വിവാഹ ശേഷം അഭിനയിക്കില്ലെന്നും പറഞ്ഞ് പോയ നയന്‍ വിവാഹമോചനത്തിന് ശേഷം വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. അജിത്ത് നായകനായ ആരംഭത്തിലൂടെയായിരുന്നു തുടക്കം.

തിരിച്ചുപിടിച്ചു

നയന്‍താര വിവാഹത്തിന് സമ്മതിച്ചു; ഒറ്റ കണ്ടീഷന്‍?

രണ്ട് വര്‍ഷത്തെ ഇടവേളയില്‍ തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുകയായിരുന്നു പോയ രണ്ട് വര്‍ഷമായി നയന്‍. തമിഴിന് പുറമെ തെലുങ്കിലും ഇപ്പോള്‍ മലയാളത്തിലും താരം ശ്രദ്ധകൊടുക്കുന്നുണ്ട്.

പുതിയ ചിത്രങ്ങള്‍

നയന്‍താര വിവാഹത്തിന് സമ്മതിച്ചു; ഒറ്റ കണ്ടീഷന്‍?

ഏഴോളം ചിത്രങ്ങളാണ് നയന്‍ ഇപ്പോള്‍ കരാറൊപ്പിട്ടിരിക്കുന്നത്. മായ, നന്‍പേണ്ട, ഇതു നമ്മ ആള്, മാസ്, തനി ഒരുവന്‍, നാനും റൗഡി താന്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍ (മലയാളം) തുടങ്ങിയവയാണവ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X