നയന്‍താരയുടെ വിശദീകരണം.........
ചെന്നൈയിലേയ്‌ക്കുളള യാത്രാപദ്ധതിയെ കുറിച്ച് നയന്‍സ് മൗനത്തിലാണ്. വളരെ സ്വകാര്യമായി സൂക്ഷിച്ചിരിക്കുകയാണ് യാത്രപരിപാടി. എന്നാല്‍ എന്തെങ്കിലും മറച്ചുവയ്‌ക്കാന്‍ നയന്‍സ് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് തന്റെ പ്രതിഫലത്തെ കുറിച്ചാണ്. തെലുങ്കില്‍ നയന്‍സ് കത്തിനില്‍ക്കുന്ന സമയമാണിപ്പോള്‍. ടോളിവുഡിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന നടികളില്‍ രണ്ടാം സ്ഥാനമാണ് നയന്‍സിന്.
തെലുങ്കില്‍ അവസരങ്ങള്‍ ഏറുന്ന ഈയവസരത്തില്‍ തന്റെ പ്രതിഫലനിരക്ക് കൂട്ടാനുളള പദ്ധതിയിലാണ് നയന്‍സിപ്പോള്‍. ഒരു സിനിമയ്‌ക്ക് 75 ലക്ഷമാണ് നയന്‍സ് ആവശ്യപ്പെടുന്നത്. അത്രയ്‌ക്ക് ചോദിക്കാനും തനിക്ക് അവകാശമുണ്ടെന്നാണ് നയന്‍സിന്റെ വാദം.
തെലുങ്കിലേയ്ക്ക് ഡബ്ബ് ചെയ്‌ത എന്റെ എല്ലാ സിനിമകളും നന്നായി ഓടുന്നുണ്ട്. കേരളത്തിലും എന്റെ സിനിമയ്‌ക്ക് പ്രേക്ഷകര്‍ ഏറെയാണ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ എന്റെ ചിത്രങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ട്. അതിനാല്‍ 75 ലക്ഷമെന്നത് അത്ര അധികമൊന്നുമായി ഞാന്‍ കരുതുന്നില്ല'-നയന്‍സ് പറയുന്നു.
ഈയിടെ നയന്‍സിന്റെ രണ്ട് തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തിലേയ്‌ക്ക് ഡബ്ബ് ചെയ്‌തിരുന്നു. ചില ഓണചിത്രങ്ങളെക്കാള്‍ നന്നായി ഇവ ഓടുകയും ചെയ്യതുവെന്നാണ് വാര്‍ത്ത. അപ്പോള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നതില്‍ എന്താണിത്ര തെറ്റ് എന്നാണ് നയന്‍സിന്‍റെ ചോദ്യം.


Click it and Unblock the Notifications