വ്യാജ അശ്ലീല എംഎംഎസ്: പരാതിയുമായി നയന്‍താര
തെറ്റിദ്ധരിപ്പിയ്‌ക്കുന്ന വിധത്തിലുള്ള വ്യാജ അശ്ലീല എംഎംഎസ് പ്രചരിപ്പിയ്‌ക്കുന്നുവെന്നാരോപിച്ച് ദക്ഷിണേന്ത്യന്‍ താരം നയന്‍താര പോലീസിന് പരാതി നല്‌കി.
ആര്‍ക്കും സങ്കല്‌പിയ്‌ക്കാന്‍ കൂടി കഴിയാത്ത തരത്തില്‍ നടന്‍ വിശാലുമൊത്ത് നയന്‍സ് നില്‌ക്കുന്ന എംഎംഎസുകളാണ് മൊബൈലുകളിലൂടെ പ്രചരിയ്‌ക്കുന്നത്.
റിലീസ് ചെയ്യാനിരിയ്‌ക്കുന്ന സത്യമെന്ന സിനിമയിലെ വിശാലും നയന്‍താരയും തമ്മിലുള്ള സ്‌റ്റില്ലുകള്‍ പുറത്തു വന്നയുടനെ പ്രചരിയ്‌ക്കുന്ന എംഎംഎസ് ആളുകളില്‍ തെറ്റിദ്ധാരണ സൃഷ്ടിയ്‌ക്കുന്നതാണെന്ന് നടി പരാതിയിലുള്ളത്.
നേരത്തെ താര സുന്ദരികളായ തൃഷ, ജ്യോതിക, നമിത എന്നിവരും ഇത്തരം വ്യാജ എംഎംഎസുകള്‍ക്ക് ഇരയായിരുന്നു. തിരുച്ചിറപ്പിള്ളി കേന്ദ്രമാക്കിയാണ് ഇത്തരം വ്യാജ എംഎംഎസുകള്‍ നിര്‍മ്മിയ്‌പ്പെടുന്നതും പ്രചരിയ്‌ക്കുന്നതുമെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്.
കഴിഞ്ഞ ഞായറാഴ്‌ച മുതലാണ് നയന്‍താരയെന്ന് തെറ്റിദ്ധരിപ്പിയ്‌ക്കുന്ന വിധത്തിലുള്ള എംഎംഎസുകള്‍ പ്രചരിയ്‌ക്കാന്‍ ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.
തന്നെ ഇകഴ്‌ത്തിക്കെട്ടുന്നതിലൂടെ അടുത്ത മാസം പുറത്തിറങ്ങുന്ന കുസേലന്‍, സത്യം എന്നീ ചിത്രങ്ങള്‍ തകര്‍ക്കുകയാണ് എതിരാളികളുടെ ലക്ഷ്യമെന്ന് താരം പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications