നയന്‍താരയ്‌ക്ക് രാജവേഷം കിട്ടുമോ?
'കുരുവി'യില്‍ നിന്ന് പുറത്തായതിനെക്കാള്‍ നയന്‍സിന് സങ്കടം അത് കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങളുടെ നടപടിയെ കുറിച്ചോര്‍ത്താണ്.
അജിത്തിനൊപ്പമുളള 'ബില്ല'യും ധനുഷ് നായകനായ 'യാരടി നീ മോഹിനി'യും വിശാലിന്റെ നായികയായ 'സത്യ'വും കൊണ്ട് താന്‍ തൃപ്‌തയാണെന്നാണ് നയന്‍താര പറയുന്നത്. കുരുവിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോഴും നയന്‍സിന് സന്തുഷ്ടയായിരുന്നു.
ചിത്രത്തില്‍ നിന്ന് പുറത്തായതറിഞ്ഞപ്പോള്‍ നയന്‍സിന് സ്വാഭാവികമായും വിഷമവുമുണ്ടായി. എന്നാലും അത് കൂടിയത് മാധ്യമങ്ങള്‍ ഈ വാര്‍ത്ത നന്നായി മുതലാക്കിയപ്പോഴാണ്.
ഇനി വിക്രം നായകനാവുന്ന 'രാജവേഷ'ത്തില്‍ നായികയാവാന്‍ ചാന്‍സ് ലഭിക്കുമോ എന്ന് നോക്കിയിരിക്കുകയാണ് നയന്‍സ് ഇപ്പോള്‍. ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന രാജവേഷത്തിന്റെ നിര്‍മ്മാതാവ് മോഹന്‍ നടരാജനാണ്.
നായികാവേഷവുമായി ബന്ധപ്പെട്ട് ഭൂപതി നയന്‍സുമായി ചര്‍ച്ചയിലാണെന്നാണ് ഒടുവിലത്തെ വാര്‍ത്ത. 'രാജവേഷ'ത്തിലെ നായികാ സ്ഥാനം ലഭിച്ചാല്‍ 'കുരുവി' നഷ്ടമായതിന്റെ സങ്കടം മറക്കാന്‍ നയന്‍സിന് കഴിയുമെന്ന വിശ്വാസത്തിലാണ് നയന്‍സിന്റെ ആരാധകര്‍.


Click it and Unblock the Notifications