നയന്‍താര പ്രതിഫലത്തുക 75ലക്ഷമായി ഉയര്‍ത്തി
പണമെത്രകിട്ടുന്നോ അത്രയും കുറച്ച് വസ്‌ത്രങ്ങളിടാന്‍ തയ്യാറാകുന്ന നടിയെന്നാണ് പൊതുവേ നയന്‍താരയെപ്പറ്റിയുള്ള വിശേഷണം. ഇപ്പോള്‍ നയന്‍താര പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍.
എഴുപത്തിയഞ്ച് ലക്ഷമാണത്രേ ഒരു ചിത്രത്തിന് നയന്‍താര ആവശ്യപ്പെടുന്നത്.ചന്ദ്രമുഖി, നാട്ടുരാജാവ്, വല്ലവന്‍, ഗജിനി, യോഗി തുടങ്ങി തമിഴിലും മലയാളിത്തിലുമായി താന്‍ നടിച്ചചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിട്ടുണ്ടെന്ന് പറഞ്ഞാണത്രേ നയന്‍സ് വിലപേശുന്നത്.
രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ശിവാജിയില്‍ നയന്‍താര അതിഥിതാരമായി എത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷമാണത്രേ താരം പ്രതിഫലത്തുക 75ലക്ഷം തന്നെവേണമെന്ന് വാശിപിടിക്കുന്നത്.
തെലുങ്ക് സിനിമാലോകത്ത് ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടിയെന്ന സ്ഥാനം ഇപ്പോള്‍ത്തന്നെ നയന് സ്വന്തമാണ്. തമിഴില്‍ തനിയ്‌ക്കുള്ള പ്രശസ്‌തി പ്രതിഫലം കുത്തന്നെയുയര്‍ത്താന്‍ താരത്തെ പ്രേരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.


Click it and Unblock the Notifications