ട്വന്റി ട്വന്റിയില്‍ നയന്‍താരയും
മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു സംഭവമാകാന്‍ പോകുന്ന അമ്മയുടെ ട്വന്റി ട്വന്റിയില്‍ നയന്‍താരയും അഭിനയിക്കും. മലയാളത്തിലെ എല്ലാ പ്രധാന താരങ്ങളെയും ഈ ചിത്രത്തില്‍ ഒരുമിപ്പിക്കുന്ന അമ്മയുടെ ക്ഷണമനുരസിച്ച് ട്വന്റി ട്വന്റിയില്‍ വേഷമിടാന്‍ നയന്‍താരയും സമ്മതം മൂളുകയായിരുന്നു.
മോഹന്‍ലാലിന്റെ ആക്ഷന്‍, അഭിഭാഷകനായി മമ്മൂട്ടിയുടെ തീതുപ്പുന്ന ഡയലോഗുകള്‍, പൊലീസ് ഓഫീസറായി സുരേഷ് ഗോപിയുടെ തകര്‍പ്പന്‍ പ്രകടനം...ഓരോ താരത്തില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ട്വന്റി ട്വന്റിയില്‍ ചേരുവകളായുണ്ട്. നയന്‍താരയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്താണ്? സമൃദ്ധമായ ഗ്ലാമര്‍ പ്രദര്‍ശനം. അതുതന്നെയാവും ട്വന്റി ട്വന്റിയില്‍ നയന്‍താരയുടെ റോള്‍.
ഒരു ഗാനരംഗത്തിലും മറ്റ് ഏതാനും രംഗങ്ങളിലുമാണ് നയന്‍താര പ്രത്യക്ഷപ്പെടുക. യുവതാരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരോടൊപ്പമായിരിക്കും നയന‍്താരയുടെ ആട്ടം. ബൃന്ദ മാസ്റ്ററുടെ നൃത്തസംവിധാനത്തില്‍ നയന്‍താര ആടിത്തിമര്‍ക്കുമ്പോള്‍ ട്വന്റി ട്വന്റിക്ക് ഹരമേറും.
നയന്‍താരയുടെ കോള്‍ഷീറ്റ് അനുസരിച്ച് ഷെഡ്യൂള്‍ മാറ്റി നിശ്ചയിക്കാന്‍ പോലും അമ്മ തയ്യാറായി. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ഇനി ഷൂട്ടിംഗ് നടക്കുന്നത് ഫിബ്രവരി ആദ്യവാരത്തിലാണ്. ചെന്നൈയില്‍ വച്ചാവും നയന്‍താര ഉള്‍പ്പെട്ട രംഗങ്ങള്‍ ചിത്രീകരിക്കുക.
നീണ്ട ഇടവേളക്കു ശേഷമാണ് നയന്‍താര ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. നയന്‍താര ഏറ്റവുമൊടുവില്‍ അഭിനയിച്ച മലയാളചിത്രം രാപ്പകലാണ്. അതിനു ശേഷം നയന്‍താരയെ മലയാളത്തില്‍ കണ്ടിട്ടേയില്ല.
അടുത്ത പേജ് -


Click it and Unblock the Notifications