ജോഷിയോട് നയന്‍താര ക്ഷമിച്ചു

By Staff

നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും തെലുങ്കില്‍ നിന്നും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത നയന്‍താരയുടെ ചിത്രങ്ങള്‍ സമൃദ്ധമായ ഗ്ലാമര്‍ കാഴ്ചയുമായി കേരളത്തിലെ തിയേറ്ററുകളിലെത്തുന്നുണ്ട്. ആ ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകരുടെ തിരക്ക് അനുഭവപ്പെടുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഒരു ക്യാരക്ടര്‍ വേഷം ചെയ്യാനല്ല അമ്മ ട്വന്റി ട്വന്റിയിലേക്ക് നയന്‍താരയെ ക്ഷണിച്ചത്. തെലുങ്കിലും തമിഴിലും കാണിക്കുന്നതിന്റെ അല്പമെങ്കിലും മലയാളത്തിലും കാണിക്കാന്‍ നയന്‍താരക്ക് സന്തോഷമേയുള്ളൂ.

ട്വന്റി ട്വന്റി സംവിധാനം ചെയ്യുന്നത് ജോഷിയാണ്. ജോഷിയുമായി നയന്‍താരക്ക് അത്ര നല്ല ബന്ധമുള്ളത്. നേരത്തെ ജോഷിയുടെ ഒരു ചിത്രത്തില്‍ അഭിനയിക്കാനെത്തിയ നയന്‍താര സംവിധായകനുമായി ഉടക്കി മടങ്ങിപ്പോയത് വിവാദമായിരുന്നു.

സുരേഷ് ഗോപി നായകനായ ജന്മത്തില്‍ ഒരു ഐറ്റം നമ്പര്‍ ചെയ്യാന്‍ നയന്‍താര ഡേറ്റ് നല്‍‍കിയിരുന്നു. എന്നാല്‍ ഷൂട്ടിംഗിനെത്തിയപ്പോള്‍ ഐറ്റം നമ്പരിനു പുറമെ ഏതാനും രംഗങ്ങളില്‍ കൂടി അഭിനയിക്കാനുണ്ടെന്നറിഞ്ഞതോടെ നയന്‍താരക്ക് കലി കയറി. നൃത്തരംഗത്തില്‍ മാത്രമേ താന്‍ അഭിനയിക്കൂവെന്ന് നയന്‍സ് ശഠിച്ചു. ഒടുവില്‍ സംവിധായകനുമായി ഉടക്കി നയന്‍സ് ലൊക്കേഷന്‍ വിട്ടു. പിന്നീട് നയന്‍താരക്കു പകരം സദയാണ് ആ റോളില്‍ അഭിനയിച്ചത്.

ട്വന്റി ട്വന്റിയുടെ സംവിധായകന്‍ ജോഷിയാണെങ്കിലും അമ്മയുടെ ക്ഷണം നയന്‍സ് നിരസിച്ചില്ല. ട്വന്റി ട്വന്റിയില്‍ അഭിനയിക്കാന്‍ നയന്‍സ് സമ്മതം മൂളുക തന്നെ ചെയ്തു.

മനസിനക്കരെ, വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, തസ്കരവീരന്‍, രാപ്പകല്‍..നയന്‍താര അഭിനയിച്ച മലയാളച്ചിത്രങ്ങള്‍ ഇവയാണ്. എല്ലാ ചിത്രങ്ങളിലും ക്യാരക്ടര്‍ റോളുകള്‍. എന്നാല്‍ വീണ്ടും നയന്‍സ് മലയാളത്തിലെത്തുമ്പോള്‍ അതെല്ലാം പഴങ്കഥ. ബില്ലയില്‍ ടൂ പീസ് നീന്തല്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് താനേതറ്റം വരെ പോകാനും തയ്യാറാണെന്ന് പ്രഖ്യാപിച്ച ഗ്ലാമര്‍ നടിയായാണ് നയന്‍താര ഇക്കുറി മലയാളത്തിലെത്തുന്നത്. ട്വന്റി ട്വന്റിയില്‍ നയന്‍സ് എവിടം വരെ പോകും?

മുന്‍ പേജ് -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X