നയന്‍സിനെ പ്രണയിച്ച ജയ് യെ തൃഷ പ്രണയിക്കുമോ?

By Meera Balan

നയന്‍താരയെ പ്രണയിച്ച ജയ് ഇനി തൃഷയെ പ്രണയിക്കും. പ്രണയത്തിന് തൃഷ ഗ്രീന്‍ സിഗ്നല്‍ നല്‍കിയിട്ടില്ല. പ്രണയം ജീവിത്തിലല്ല കേട്ടോ ക്യാമറയ്ക്ക് മുന്നില്‍. ഉദയം എന്‍ച്ച് 4 സംവിധായകന്‍ മണിമാരന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജയ് യുടെ നായികയാവാന്‍ തൃഷയെ ക്ഷണിച്ചിരിയ്ക്കുന്നത്.

എന്നാല്‍ തൃഷ കൃഷ്ണന്‍ ഇതുവരെയും ചിത്രത്തില്‍ അഭിനയിക്കാമെന്ന് അറിയിച്ചിട്ടില്ല. ചിത്രത്തിന്റെ കഥ തൃഷയ്ക്ക് ഇഷ്ടപ്പെട്ടതായി അറിയുന്നു. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.

Jai, Trisha

തന്റെ പുതിയ ചിത്രത്തിന് ഏറ്റവും അനുയോജ്യനായ നായകന്‍ ജയ് ആണെന്ന് സംവിധായകന്‍ പറയുന്നു. ജയ്-തൃഷ ജോഡികള്‍ ചിത്രത്തില്‍ ഒരുമിയ്ക്കുമോ എന്നതിനെപ്പറ്റി വ്യക്തമായ റിപ്പോര്‍ട്ടില്ല

ഒട്ടേറെ പ്രണയചിത്രങ്ങളുടെ ഭാഗമായ ജയ്ക്ക് മണിമാരന്‍ ചിത്രത്തിലും റൊമാന്റിക് ഹീറോ ഇമേജ് ആയിരിയ്ക്കുമോ എന്നത് അറിയില്ല. റേഡിയന്‍സ് മീഡിയ ആണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.

വടകറിയ്ക്ക് സംഗീതം നല്‍കിയ വിവേക്-മെര്‍വിന്‍ കൂട്ടുകെട്ടാകും മണിമാരന്‍ ചിത്രത്തില്‍ സംഗീതമൊരുക്കുക. വേല്‍രാജാണ് ചിത്രത്തിന്റെ ഛായാഗ്രാകന്‍. ഓഗസ്റ്റ് 15 ന് ഷൂട്ടിംഗ് ആരംഭിയ്ക്കാനാണ് തീരുമാനം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X