ഇനി ബിക്കിനിയണിയില്ലെന്ന് നയന്‍താര
അജിത്ത് നായകനായ ബില്ലയെന്ന ചിത്രത്തില്‍ വെറും രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സീനിലാണ് ബിക്കിനിയുമണിഞ്ഞ് നയന്‍താര പ്രത്യക്ഷപ്പെട്ടത്. വെറും രണ്ട് മിനിറ്റ് മാത്രമേയുള്ളുവെങ്കിലും ചിത്രത്തിലെ ഒരു പ്രധാന ആകര്‍ഷണ ഘടകമായി ഇത് മാറി.
നയന്‍സ് ബിക്കിനിയണിഞ്ഞ ചിത്രമെന്ന ഖ്യാതിയും ബില്ലയ്‌ക്കുണ്ടായി. ഈ ചിത്രത്തോടെ നയന്‍സിന്റെ ഗ്ലാമറിന് ആരാധകര്‍ കൂടിയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ ഇപ്പോള്‍ നയന്‍ പറയുന്നത് ഭാവിയില്‍ ഒരു ചിത്രത്തിന് വേണ്ടയും ടു പീസില്‍ പ്രത്യക്ഷപ്പെടില്ലെന്നാണ്.
'ബില്ലയിലെ ബിക്കിനി രംഗത്തിന്റെ പേരില്‍ എനിക്കിപ്പോഴും പ്രശംസകള്‍ കിട്ടുന്നുണ്ട്. ചിത്രം റീലീസ് ചെയ്‌തകാലം തുടങ്ങി ഇപ്പോഴും അഭിനന്ദന പ്രവാഹമാണ്. അന്ന് ബിക്കിനിയണിഞ്ഞതില്‍ എനിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. പക്ഷേ ബിക്കിനിയണിയാന്‍ ഞാന്‍ വന്‍തുകവാങ്ങിയെന്നൊക്കെ പ്രചാരണമുണ്ടായി. സത്യത്തില്‍ അങ്ങനെയൊന്നും നടന്നിട്ടില്ല.
ഇനി ഞാനൊരിക്കലും ബിക്കിനി അണിഞ്ഞ് പ്രത്യക്ഷപ്പെടില്ല. ഒരു തവണ ബിക്കിനി അണിഞ്ഞു.അത് പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ ഞാന്‍ സംതൃപ്‌തയാണ്. പിന്നെയും പിന്നെയും ഇത്തരം സീനുകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിന് പ്രത്യേകതയില്ലാതാവും'- താരം പറയുന്നു.
വ്യത്യസ്‌തകള്‍ ഓരോ തവണമാത്രം പരീക്ഷിക്കുകയെന്നതാണത്രേ നയന്‍സിന്റെ ലൈന്‍. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ എന്തിരിക്കുന്നുവെന്നാണ് നയന്‍ ചോദിക്കുന്നത്.
'ആവശ്യമില്ലാത്ത വിവാദങ്ങളിലേയ്‌ക്ക് ഞാന്‍ വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍ കുറച്ചൂകൂടി സൂക്ഷിക്കാനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുമാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ജോലി പൂര്‍ത്തിയാക്കുക ശേഷം കുടുംബത്തോടൊപ്പമായിരിക്കുക അതാണെന്റെ തീരുമാനം'- നയന്‍താര പറഞ്ഞു.
ഇപ്പോള്‍ വളരെയേറെ തിരക്കാണെന്നും അതുകൊണ്ട് ബോളിവുഡില്‍ അഭിനയിക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും നയന്‍ പറയുന്നു.


Click it and Unblock the Notifications











