»   » പൃഥ്വിയുടെ നായികയായകാന്‍ നയന്‍സിന് സമയമില്ല

പൃഥ്വിയുടെ നായികയായകാന്‍ നയന്‍സിന് സമയമില്ല

Posted By:
Subscribe to Filmibeat Malayalam

സിനിമാ ജീവിതത്തില്‍ രണ്ടാംവരവ് നടത്തുന്ന നയന്‍താര മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും നിരാശരാക്കിക്കൊണ്ട് തല്‍ക്കാലം മലയാളത്തിനായി സമയമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

പൃഥ്വിരാജിനെ നായകനാക്കി മധുപാല്‍ ഒരുക്കുന്ന തൃഷ്ണയെന്ന ചിത്രത്തില്‍ നയന്‍താര നായികയായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തമിഴിലും തെലുങ്കിലുമെല്ലാമായി ഇപ്പോള്‍ ഏറെ പ്രൊജക്ടുകള്‍ ചെയ്യുന്ന നയന്‍താരയ്ക്ക് തൃഷ്ണയ്ക്ക് വേണ്ടി മാറ്റിവെയ്ക്കാന്‍ ഡേറ്റില്ലാത്തതാണ് പ്രശ്‌നമായിരിക്കുന്നത്. ഇക്കാര്യം നയന്‍താര അണിയറക്കാരെ അറിയിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വരും മാസങ്ങളിലെല്ലാം നയന്‍സിന്റെ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. ഷൂട്ടിങ്ങിനൊപ്പം പുത്തന്‍ റിലീസുകളുടെ പ്രചാരണപരിപാടികളുമായും നയന്‍താര തിരക്കില്‍ത്തിന്നെ. എന്തായാലും മലയാളത്തില്‍ ഉടനെയൊന്നും നയന്‍താരയെ പ്രതീക്ഷിക്കേണ്ടെന്നുതന്നെയാണ് ഇപ്പോഴത്തെ പരിതസ്ഥിതികള്‍ നല്‍കുന്ന സൂചന.

ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ഇത് കതിര്‍വേലന്‍ കാതലി, ആര്യ നായകനായി അഭനയിക്കുന്ന രാജ റാണി, ബോളിവുഡ് ചിത്രം കഹാനിയുടെ റീമേക്കായ അനാമിക തുടങ്ങിയ ചിത്രങ്ങളാണ് നയന്‍താരയുടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

English summary
News were in air that Nayantara is making her Mollywood comeback opposite Prithviraj, but now the actress says no to it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam