പരുന്തില്‍ നിന്നും നയന്‍താര പിന്‍മാറി
നയന്‍താര നായികവേഷത്തില്‍ എത്തുന്നുവെന്നതായിരുന്നു മമ്മൂട്ടിയുടെ പുറത്തുവരാനിരിക്കുന്ന ചിത്രമായ പരുന്തിനെക്കുറിച്ച് പ്രചരിച്ച ഏറ്റവും പ്രധാന വാര്‍ത്ത.
വലിയ ഒരു ഇടവേളയ്ക്കുശേഷം നയന‍്സ് മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ എത്തുന്നുവെന്നതിന്‍റെ പേരില്‍ ചിത്രീകരണത്തിന് മുന്പേതന്നെ പരുന്ത് ഏറെ പ്രശസ്തിയും നേടി.
എന്നാല്‍ ഇതാ നയന്‍സിന്‍റെ ആരാധകര്‍ക്ക് തിരിച്ചടിയായ പുതിയ ഒരു വാര്‍ത്ത. പരുന്തില്‍ നയന്‍സ് ഇല്ല . നയന്‍സ് ഇല്ലെന്ന് മാത്രമല്ല ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് ഒരു നായികയേയില്ല. നായികയില്ലാത്ത പലിശക്കാരന്‍ പുരുഷുവാണ് മമ്മൂട്ടി പരുന്തില്‍ അവതരിപ്പിക്കുന്നത്.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തില്‍ നയന്‍താര അഭിനയിക്കുന്ന കാര്യം ഏറെക്കുറെ തീര്‍ച്ചയാക്കിയിരുന്നതാണ്. എന്നാല്‍ അവസാന നിമിഷത്തില്‍ ഡേറ്റിന്‍റെ പ്രശ്നം പറഞ്ഞ് നയന്‍സ് പരുന്തില്‍ നിന്നും പിന്‍മാറുകയാണുണ്ടായത്.
ടി എ റസാഖാണ് 'പരുന്തി"ന്‍റെ തിരക്കഥ രചിക്കുന്നത്. റസാഖ് രചിച്ച മമ്മൂട്ടി ചിത്രമായ രാപ്പകലിലാണ് മലയാളത്തില്‍ അവസാനം നയന്‍താര നായികയായത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം രാപ്പകലിലേതാണെന്ന് നയന്‍സ് അന്നു മുതല്‍ പറയാന്‍ തുടങ്ങിയതാണ്. ആ ഒരടുപ്പം വച്ചാണ് നയന്‍താരയെ റസാഖ് മലയാളത്തിലേക്ക് വീണ്ടും ക്ഷണിച്ചത്. എതിരൊന്നും പറയാതെ നയന്‍താര സമ്മതിക്കുകയും ചെയ്തു.
തമിഴില്‍ രജനിയുടെവരെ നായികയായി കത്തിനില്‍ക്കുമ്പോള്‍ ഒരു മലയാള ചിത്രത്തില്‍ നയന്‍താര നായികയാകുന്നത് ആ ചിത്രത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ചിത്രത്തിന്‍റെ അണിയറക്കാര്‍ കരുതിയിരിക്കണം.
എം പത്മകുമാറിനും ഇതു ഗുണം ചെയ്യുമെന്ന് കണക്കൂട്ടലുകളുണ്ടായി. ആദ്യമായി സംവിധാനം ചെയ്യുന്ന സൂപ്പര്‍താര ചിത്രം. അതില്‍ നായിക നയന്‍താര കൂടിയാകുമ്പോള്‍ ഗുണമല്ലാതെ ദോഷമുണ്ടാകില്ലല്ലോ. പടം ഇറങ്ങുന്നതിനു മുന്‍പേ സൂപ്പര്‍ഹിറ്റ് ആയതുതന്നെയെന്നും എല്ലാവരും കരുതി. എന്നാല്‍ ആ പ്രതീക്ഷകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ്നയന്‍സ് പരുന്തില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്.
രജനീകാന്ത് നായകനാകുന്ന കുചേലനിലും അജിത് നായകനാകുന്ന ഏകനിലും അഭിനയിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ നയന്‍താര. അതിനിടയില്‍ പരുന്തില്‍ അഭിനയിക്കാന്‍ എത്തിയാല്‍ ആ ചിത്രങ്ങളുടെ ഡേറ്റ് പ്രശ്നത്തിലാകും. നയന്‍താരയുടെ പിന്‍വാങ്ങലിന് അതാണ് കാരണമായി പറഞ്ഞു കേള്‍ക്കുന്നത്.
എന്തായാലും നയന്‍ പോയ സ്ഥിതിയ്ക്ക് പരുന്തിന് വേണ്ടി പുതിയ നായികയെ തപ്പിയിറങ്ങാനൊന്നും പത്മകുമാര്‍ മിനക്കെട്ടില്ല. അതിനാല്‍ ആരെയും സ്നേഹിക്കാത്ത ആരാലും സ്നേഹിക്കപ്പെടാത്ത പലിശക്കാരന്‍ പുരുഷുവായാണ് മമ്മൂട്ടിയുടെ പരുന്തില്‍ അഭിനയിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications