നയന്‍താരയുടെ 50 ദിവസം ഇനി മമ്മൂട്ടിയ്ക്ക് വേണ്ടി
തമിഴിലെ തിരക്കുകള്‍ കുറച്ചു ദിവസത്തേക്ക് നയന്‍താര മാറ്റിവയ്ക്കുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടുമൊരു ചിത്രത്തില്‍ നായികയായി എത്തുന്ന സന്തോഷത്തിലാണ് തെന്നന്ത്യ നയന്‍സ് എന്ന ചെല്ലപ്പേര് ചൊല്ലിവിളിക്കുന്ന നയന്‍താര.
സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ഭാസ്‌കര്‍ ദ റാസ്‌കല്‍' എന്ന ചിത്രത്തിന് വേണ്ടി 50 ദിവസമാണ് നയന്‍ മാറ്റിവച്ചിരിക്കുന്നത്. തിരിച്ചുവരവില്‍ തമിഴില്‍ കത്തിക്കയറിക്കൊണ്ടിരിക്കുമ്പോഴാണ് മലയാളത്തിലേക്ക് വീണ്ടുമൊരു മടങ്ങിവരവ്.

'ഇലക്ട്ര' എന്ന ചിത്രത്തിലാണ് ഒടുവില്‍ നയന്‍ മലയാളത്തില്‍ അഭിനയിച്ചത്. അതിന് മുമ്പ് അഭിനയിച്ച സിദ്ദിഖിന്റെ 'ബോഡി ഗാര്‍ഡ്' എന്ന ചിത്രം ഹിറ്റായിരുന്നു. ദിലീപായിരു ബോര്‍ഡി ഗാര്‍ഡിലെ നായകന്‍.
നയന്‍താരയും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍. നേരത്തെ രാപ്പകല്‍, തസ്‌കരവീരന്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 'ക്രോണിക് ബാച്ചിലറി'ന് ശേഷം മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിക്കുകയാണ് ഭാസ്‌കര്‍ ദ റാസ്‌കലിലൂടെ.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയുടെ അരങ്ങേറ്റം. പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായരകന്മാര്‍ക്കൊപ്പമൊക്കെ നയന്‍ നായികയായി എത്തി. 'അയ്യ' എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് പോയതോടെയാണ് നയന്‍സിന്റെ ഗെറ്റപ്പും കരിയറും മാറി മറയുന്നത്.


Click it and Unblock the Notifications