സൈരാ നരസിംഹ റെഡ്ഡിയില്‍ രാജകുമാരിയായി നയന്‍താര! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

By Prashant V R

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം സൈരാ നരസിംഹ റെഡ്ഡിയുടെ ഫസ്റ്റ്ലുക്ക് പുറത്ത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ നായികയായി നയന്‍സ് എത്തുന്ന ചിത്രമാണിത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്. ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനമായിട്ടാണ് നടിയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.

ചിരഞ്ജീവിയുടെ മകനും സൂപ്പര്‍സ്റ്റാറുമായ രാംചരണ്‍ തേജയാണ് സൈരാ നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത്. സുരേന്ദ്ര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ചിരഞ്ജീവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവിന്റെ വേഷത്തിലാണ് അദ്ദേഹമെത്തുന്നത്.

nayantara,

രായല്‍ സീമയിലെ സ്വാതന്ത്ര്യ സമര സേനാനി ഉയ്യാലവാട നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. കന്നഡ സൂപ്പര്‍സ്റ്റാര്‍ കിച്ചാ സുദീപ്,ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു.

സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. തെലുങ്കില്‍ ചിത്രീകരിച്ച സിനിമ മലയാളം,തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. സൈറ നരസിംഹ റെഡ്ഡിക്കു പുറമെ ലവ് ആക്ഷന്‍ ഡ്രാമ,വിശ്വാസം,കോട്ടയും കുര്‍ബാന, ഐറ തുടങ്ങിയ സിനിമകളും നയന്‍സിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X