ബോളിവുഡില്‍ നിന്നും വിളിച്ചു, പ്രഭുദേവ ഉള്ളതുകൊണ്ട് നയന്‍താര പോയില്ല!

By Aswathi

ബോളിവുഡിലും തിളങ്ങാന്‍ കഴിയുക എന്നത് ഒരു നായികയെ സംബന്ധിച്ച് ഭാഗ്യമാണെന്നൊക്കെയാണ് പറയുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയാണല്ലോ ഏതൊരു താരത്തിന്റെയും സ്വപ്‌നം. അങ്ങനെ നയന്‍താരയെയും ബോളിവുഡില്‍ നിന്ന് വിളിച്ചു. പക്ഷെ താരം ഓഫര്‍ നിഷേധിച്ചു. എന്തായിരിക്കും കാരണം...

മലയാളത്തിലൂടെ വന്ന്, തമിഴില്‍ ശ്രദ്ധിക്കപ്പെട്ട് ബോളിവുഡില്‍ കയറിയ താരമാണ് അസിന്‍. അസിന് പിന്നാലെ അതേ വഴിയാണ് നയന്‍താരയ്ക്കും വന്നത്. പക്ഷെ ഇടയില്‍ വന്നുകൂടിയെ പ്രഭുദേവയുമായുള്ള പ്രണയവും വിവാഹവും വിവാഹ മോചനവും താരത്തെ ആകെ തളര്‍ത്തി. അതില്‍ നിന്നൊക്കെ പതിയെ കര കയറിവരികയാണ് താരം. അതെ അത് തന്നെയാണ് പ്രശനവും, പ്രഭുദേവ!

nayanthara

നയന്‍താരയുടെ 'ശ്രീരാമ രാജ്യത്തി'ലെയും 'അനാമിക'യിലെയും അഭിനയം കണ്ടാണ് ബോളിവുഡില്‍ നിന്നും ക്ഷണം വന്നത്. ഒന്ന് രണ്ട് കഥ കേട്ടതിന് ശേഷം നയന്‍താര അത് നിരസിച്ചെന്നാണ് കേള്‍ക്കുന്നത്. അന്വേഷിച്ച് ചെന്നപ്പോഴല്ലേ അറിയുന്നത്, പ്രഭുദേവയാണ് നയന്‍സിന് തടയായി നില്‍ക്കുന്നതെന്ന്.

ഒരു ബോളിവുഡ് സിനിമയുടെ ഭാഗമാകുക എന്നത് തന്റെ സ്വപ്‌നമാണെന്ന് നയന്‍സ് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അതിന് പറ്റിയ സമയമല്ലത്രെ. മറ്റൊന്നുമല്ല, ബോളിവുഡില്‍ ഇപ്പോള്‍ പ്രഭുദേവ കത്തിനില്‍ക്കുന്ന സമയമാണ്. കോളിവുഡില്‍ നിന്ന് ഒരാള്‍ അങ്ങോട്ട് പോകുമ്പോള്‍, പ്രത്യേകിച്ച് പ്രഭുവിന്റെ മുന്‍കാമുകി അങ്ങോട്ട് പോകുമ്പോള്‍ അവിടെ ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു. അതുകൊണ്ട് നയന്‍സ് മനപൂര്‍വ്വം ബോളിവുഡ് വേണ്ടെന്ന് വയ്ക്കുയായിരുന്നത്രെ.

മാത്രമല്ല ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ തനിക്കൊരു ചെറിയ പേടിയുമുണ്ടെന്നാണ് നയന്‍ പറയുന്നത്. ടോളിവുഡിലും കോളിവുഡില്‍ ഇപ്പോള്‍ അത്യാവശ്യത്തിന് ചിത്രങ്ങളുണ്ട്. അതിനിടയില്‍ ബോളുവുഡിലേക്കുള്ള എന്‍ട്രി മാനസികമായി സമ്മര്‍ദ്ദത്തിനിടയാക്കുമെന്നാണ് നയന്‍താര പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X