വിഘ്‌നേശിനൊപ്പം കഴിയുമ്പോഴും നയന്‍താര പ്രഭു ദേവയെ പ്രണയിക്കുന്നു, ഇതാ അതിന് തെളിവ്!!
വിപ്ലവകരമായ പ്രണയ ജീവിതമാണ് നയന്‍താരയുടേത്. ചിമ്പുവുമായുള്ള പ്രണയം ബ്രേക്കപ്പായി പ്രഭുദേവെ പ്രണയിച്ചു. എന്നാല്‍ വിവാഹം വരെ എത്തിയ ആ ബന്ധവും വേര്‍പിരിഞ്ഞു. ഇപ്പോള്‍ വിഘ്‌നേശ് ശിവ എന്ന യുവ സംവിധായകനുമായി പ്രണയത്തിലാണ് നയന്‍താര എന്നാണ് കേള്‍ക്കുന്നത്.
എന്നാല്‍ വിഘ്‌നേശ് ശിവയെ പ്രണയിക്കുമ്പോഴും, പ്രഭു ദേവയുമായുള്ള പ്രണയത്തിന്റെ ആ സ്മാരകം ഇപ്പോഴും നയന്‍താരയുടെ കൈയ്യിലുണ്ട്. ഒളിക്കാനും മറക്കാനും കഴിയാതെ.. ഇതാ വീണ്ടും ആ അടയാളം വൈറലാകുന്നു...

പ്രഭുദേവയുമായുള്ള പ്രണയം
വില്ല് എന്ന ചിത്രത്തിന് ശേഷമാണ് പ്രഭുദേവയും നയന്‍താരയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആദ്യമൊന്നും നയന്‍ ആ വാര്‍ത്ത അംഗീകരിച്ചില്ല. ഒടുവില്‍ കൈത്തണ്ടില്‍ പ്രഭുദേവയുടെ പേര് പച്ചകുത്തിയപ്പോഴാണ് ആ വാര്‍ത്ത സ്ഥിരീകരിച്ചത്.

വിവാഹം ചെയ്യാനുള്ള ഒരുക്കങ്ങള്‍
പ്രഭുദേവയെ വിവാഹം ചെയ്യാനായി നയന്‍താര ക്രിസ്ത്യന്‍ മതം ഉപേക്ഷിച്ച്, ഹിന്ദു മതം സ്വീകരിച്ചു. പ്രഭുദേവയാകട്ടെ ആദ്യഭാര്യയില്‍ നിന്ന് കഷ്ടപ്പെട്ട് വിവാഹ മോചനം നേടി. പ്രഭവിനെ വിട്ടുകിട്ടാന്‍ ഭാര്യ നിയമപോരാട്ടങ്ങള്‍ നടത്തിയതൊക്കെ വാര്‍ത്തയായിരുന്നു.

വേര്‍പിരിഞ്ഞു
എന്നാല്‍ ആ ബന്ധത്തിന് അധികം ആയുസുണ്ടായില്ല. ഇനി സിനിമയിലേക്കില്ല എന്ന് പറഞ്ഞ് പ്രഭവിനെ വിവാഹം ചെയ്യാന്‍ പോയ നയന്‍ ഒരു വര്‍ഷത്തിനുള്ളില്‍ മടങ്ങിവന്നു. പ്രഭു ദേവയുമായുള്ള പ്രണയം ബ്രേക്കപ്പായി. പിരിയാനുള്ള കാരണം ഇരുവരും ഇതുവരെ തുറന്ന് പറഞ്ഞില്ല. താനിനിയും വിവാഹം കഴിക്കുമെന്ന് നയന്‍ പറഞ്ഞു, ഇനി എന്റെ ജീവിതത്തില്‍ ഒരു സ്ത്രീ ഇല്ല എന്നാണ് പ്രഭുദേവ പ്രതികരിച്ചത്.

ആ സ്മാരകം മാത്രം ബാക്കി
പ്രണയം പൊളിഞ്ഞ് രണ്ടു പേരും രണ്ട് വഴിയ്ക്ക് പോയി. പ്രഭു ദേവ ഹിന്ദി സിനിമകളില്‍ ശ്രദ്ധ കൊടുത്തപ്പോള്‍ നയന്‍ തമിഴില്‍ നഷ്ടപ്പെട്ട താരപദവി തിരിച്ചെടുത്തു. പക്ഷെ അപ്പോഴും കൈത്തണ്ടയില്‍ പച്ചകുത്തിയ ആ പേര് മാത്രം ബാക്കിയായി. പല ചടങ്ങുകളിലും നയന്‍താര അത് മറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമെന്ന്
ആ പേര് കൈത്തണ്ടയില്‍ നിന്ന് മായ്ച്ചു കളയാന്‍ നയന്‍താര ശ്രമിയ്ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്ലാസ്റ്റിക് സര്‍ജ്ജറി നടത്താന്‍ വിദേശത്ത് പോകുന്നു എന്നൊക്കെയാണ് കേട്ടത്. എന്നാല്‍ ഇപ്പോഴും ആ ടാറ്റു നയന്‍ മായ്ച്ചിട്ടില്ല. ആ പ്രണയത്തിന്റെ സ്മാരകം ഇപ്പോഴും നയന്‍താരയുടെ കൈയ്യിലുണ്ട്.

ഇതാ തെളിവ്
കഴിഞ്ഞ ദിവസം തൂവെള്ള നിറത്തിലുള്ള ഉടുപ്പ് ധരിച്ച് നയന്‍താര നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡയിയയില്‍ വൈറലായിരുന്നു. എല്ലാവരും നയന്റെ സുന്ദമായ മുഖം നോക്കിയപ്പോള്‍ പാപ്പരാസികളുടെ കണ്ണ് പാഞ്ഞത് ആ കൈത്തണ്ടയിലാണ്. ഇപ്പോഴും അവിടെ പ്രഭുദേവ!!


Click it and Unblock the Notifications











