കുചേലന്‍റെ സെറ്റില്‍ നയന്‍താര തളര്‍ന്നുവീണു

By Staff

തെന്നിന്ത്യന്‍ സ്വപ്നനായിക നയന്‍താര സെറ്റില്‍ കുഴ‍ഞ്ഞുവീണു. അന്തരീക്ഷ താപം താങ്ങാനാവാതെയാണത്രേ താരം കുഴഞ്ഞുവീണത്.

രജനിയുടെ പുതിയ ചിത്രമായ കുചേലന്‍റെ സെറ്റില്‍ വച്ചാണ് താരം തളര്‍ന്നു വീണത്. ചൊവ്വാഴ്ച ഹൈദരബാദില്‍ വച്ച് ചിത്രീകരണം നടക്കുന്ന വേളയിലാണ് സംഭവം. ഉടന്‍ തന്നെ നയന്‍സിനെ നഗരത്തിലെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി വിശാല്‍ നായകനാകുന്ന സത്യമെന്ന ചിത്രത്തിന് വേണ്ടി നയന്‍താര വിശ്രമമില്ലാതെ ജോലിചെയ്യുകയായിരുന്നുവത്രേ. സത്യത്തിന്‍റെ സെറ്റില്‍ നിന്നാണ് നയന്‍സ് കുചേലന്‍റെ സെറ്റിലെത്തിയത്. ഇവിടെ ഒരു നൃത്തരംഗത്തിന്‍റെ ചിത്രീകരണമാണ് നടന്നുകൊണ്ടിരുന്നത്.

തമിഴില്‍ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്നകയാണ് നയന്‍സ് ഇപ്പോള്‍. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ വളരെ തിരക്കേറിയിരിക്കുകയാണ് നയന്‍സിനിപ്പോള‍് . .

അജിത്തിന്‍റെ ബില്ലയുടെ വിജയത്തിന് ശേഷം ഈ മാസം പുറത്തിറങ്ങിയ ധനുഷ് നായകനായ 'യാരെഡി നീ മോഹിനി" സൂപ്പര്‍ ഹിറ്റിലേയ്ക്ക് കുതിക്കുകയാണ്.

റിലീസ് കേന്ദ്രങ്ങളിലെല്ലാം തന്നെ ഹൌസ് ഫുള്‍ ആയാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുന്നത്. രജനികാന്തിന്‍റെ കുചേലന്‍, പോക്കിരിക്ക് ശേഷം വിജയ് - പ്രഭുദേവ ടീം ഒന്നിക്കുന്ന സിംഗം, അജിത്തിന്‍റെ ഏകന്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളാണ് നയന്‍സിനെ നായികയാക്കി അണിയറയില്‍ ഒരുങ്ങുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍














കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X