നയന്‍താരയെ ഇനി മലയാളത്തിന് കിട്ടുമോ?

By Staff

നയന്‍താര ഏറ്റവുമൊടുവില്‍ അഭിനയിച്ച മലയാളച്ചിത്രം രാപ്പകലാണ്. ആ ചിത്രത്തിനു ശേഷം നയന്‍താരയെ മലയാളത്തില്‍ കണ്ടിട്ടേയില്ല.

തെലുങ്കില്‍ മാദകതിടമ്പായി വിലസുന്ന നയന്‍സിന്റെ തെലുങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന പ്രതിഫലം ഒരു കോടി രൂപയാണ്. തൃഷയാണ് നേരത്തെ ഇത്രയും ഉയര്‍ന്ന പ്രതിഫലം തെലുങ്കില്‍ വാങ്ങിക്കൊണ്ടിരുന്നത്. എഴുപത് ലക്ഷം രൂപയോളം വാങ്ങിക്കൊണ്ടിരുന്ന നയന്‍സും തെലുങ്കില്‍ പ്രതിഫലത്തില്‍ തൃഷയ്ക്കൊപ്പമെത്തിയിരിക്കുന്നു.

മലയാളത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് ഒരു സിനിമക്ക് ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്നത്. -കോളജ് കുമാരനില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാല്‍ വാങ്ങിയത് ഒന്നേ കാല്‍ കോടിയാണ്- മറ്റൊരു താരത്തിനും ഒരു കോടി എന്ന മാന്ത്രികസംഖ്യയിലെത്താന്‍ കഴിഞ്ഞിട്ടില്ല. ‍ മമ്മൂട്ടിയേക്കാളും സുരേഷ് ഗോപിയേക്കാളും ദിലീപിനേക്കാളും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയായി നയന്‍താര മാറിയിരിക്കുന്നുവെന്നര്‍ത്ഥം.

രാപ്പകലിലും തസ്കരവീരനിലും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരത്തേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയായി നയന്‍താര മാറുമെന്ന് മമ്മൂട്ടിയോ നയന്‍താരയോ ചിന്തിച്ചിട്ടേയുണ്ടാവില്ല. രണ്ട് വര്‍ഷമിപ്പുറമെത്തുമ്പോഴേക്കും കോടികളില്‍ മുത്തം വയ്ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍നായികയായി നയന്‍താര വളര്‍ന്നിരിക്കുന്നു.

അടുത്ത പേജ്-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X