നയന്‍സെന്തിന് മലയാളത്തില്‍ നടിക്കണം?
നയന്‍സിനെ ഇനി മലയാളത്തിന് കിട്ടുമോയെന്ന് തിരക്കുമ്പോള്‍ നയന്‍സിനെ തിരികെയൊരു ചോദ്യമുണ്ട്- എന്തിനിനി മലയാളത്തില്‍ അഭിനയിക്കണം. തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമായി കോടികള്‍ കൊയ്യുന്ന നടി മലയാള സിനിമയില്‍ അഭിനയിച്ച് തന്റെ വിലപ്പെട്ട സമയം പാഴാക്കേണ്ട കാര്യമില്ലല്ലോ.
അന്യഭാഷാ സിനിമകളില്‍ തിരക്കുള്ള മീരാ ജാസ്മിന്‍ ഇടയ്ക്കിടെ മലയാളത്തിലെത്താറുണ്ട്. പക്ഷേ നയന്‍സിനെ എങ്ങനെ മീരയുമായി താരതമ്യപ്പെടുത്തും? മീര തെലുങ്കില്‍ നാല്പത് ലക്ഷത്തോളം രൂപയാണ് പ്രതിഫലം വാങ്ങുന്നത്. അതിന്റെ ഇരട്ടിയിലേറെ പ്രതിഫലം വാങ്ങുന്നുണ്ട് നയന്‍സ്.
മീരാ ജാസ്മിനാണ് ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി. മീര ഇപ്പോള്‍ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ പതിനഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങുന്നത്. നാല്പത് ലക്ഷം രൂപ പ്രതിഫലം കിട്ടുന്ന സിനിമകളൊഴിവാക്കി മലയാളത്തില്‍ വന്ന് അഭിനയിക്കുന്നതു കൊണ്ടാണ് മീര ഇത്രയുമുയര്‍ന്ന പ്രതിഫലം ചോദിക്കുന്നതും അത് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നതും. പത്ത് ലക്ഷത്തില്‍ താഴെ പ്രതിഫലം മാത്രമേ മറ്റ് മുന്‍നിര നടിമാര്‍ക്ക് മലയാളത്തില്‍ ലഭിക്കുന്നുള്ളൂ.
മീരാ ജാസ്മിന് 15 ലക്ഷം രൂപ നല്‍കുന്നുവെങ്കില്‍ നയന്‍സിന് മലയാളത്തില്‍ അഭിനയിക്കാന്‍ എത്ര ലക്ഷം രൂപ നല്‍കണം? നയന്‍സ് തെലുങ്കില്‍ വാങ്ങുന്ന പ്രതിഫലം വച്ചു നോക്കുകയാണെങ്കില്‍ മീരക്ക് കിട്ടുന്നതിന്റെ ഇരട്ടിയിലേറെ നയന്‍സിന് നല്‍കേണ്ടിവരും. മുപ്പത് ലക്ഷം രൂപയിലേറെ പ്രതിഫലം ഒരു നടിക്ക് നല്‍കാന്‍ മലയാളത്തിലെ ഏത് നിര്‍മാതാവ് തയ്യാറാവും?
നയന്‍സിനെ ഇനി മലയാളത്തില്‍ പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തം. പക്ഷേ അതുകൊണ്ടൊന്നും നയന്‍സിന്റെ ആരാധകര്‍ നിരാശരല്ല. നയന്‍സിന്റെ തെലുങ്ക് സിനിമകള്‍ മൊഴി മാറ്റി മലയാളത്തിലെത്തുന്നുണ്ട്. ആ ചിത്രങ്ങളില്‍ ഒരു മലയാള ചിത്രത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത നയനസൗഭാഗ്യമാണ് നയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ദേഹത്ത് പേരിന് മാത്രം തുണിയുടുത്ത് നയന്‍സ് വെള്ളിത്തിരയില്‍ കാട്ടുന്നതൊക്കെ കേരളത്തിലെ തിയേറ്ററുകളിലിരുന്ന് ദീര്‍ഘനിശ്വാസങ്ങളുടെ അകമ്പടിയോടെ ആരാധകര്‍ കണ്ടാസ്വദിക്കുന്നുണ്ട്. അവര്‍ക്കെന്തിന് നയന്‍സിന്റെ മലയാള ചിത്രം കാണണം?
നയന്‍സിന്റെ പ്രതിഫലം ഒരു കോടിയില്‍ നിന്നും രണ്ടു കോടിയായി ഉയരട്ടേയെന്ന പ്രാര്‍ത്ഥന കൂടി അവര്‍ക്കുണ്ട്. പ്രതിഫലത്തിന്റെ കനം കൂടുന്നതനുസരിച്ച് നയന്‍സിന്റെ മേനിയഴക് മറയ്ക്കാനുള്ള തുണിയുടെ അളവ് കുറഞ്ഞുവരികയാണല്ലോ. ഒരു കോടി രൂപ കിട്ടിയാല്‍ കാട്ടുന്നത് ഇങ്ങനെയാണെങ്കില്‍ രണ്ട് കോടിയിലെത്തുമ്പോള്‍ പൂരക്കാഴ്ചയുടെ കൊഴുപ്പെന്താവും? ആ മേനിയില്‍ തുണി തന്നെ കണ്ടെന്നുവരില്ല...ആ സുദിനം വിദൂരമല്ലെന്ന് ആരാധകര്‍ തീവ്രമായി തന്നെ പ്രതീക്ഷിക്കുന്നു.
മുന്‍ പേജ്-


Click it and Unblock the Notifications