നയന്‍താരയും ബോളിവുഡിലേയ്‌ക്ക്‌!!

By Staff

അസിനും ജനീലിയയ്‌ക്കും പിന്നാലെ തെന്നിന്ത്യയുടെ രോമാഞ്ചതാരം നയന്‍താരയും ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ഒരു പ്രമുഖ ബാനറിന്റെ കീഴിലാണ്‌ നയന്‍സ്‌ അരങ്ങേറ്റത്തിനൊരങ്ങുന്നതെന്നാണ്‌ സൂചന.

ഇതിനകം പുറത്തുവന്ന വാര്‍ത്തകളനുസരിച്ച്‌ ഒന്നരക്കോടി രൂപയാണ്‌ തമിഴിലും തെലുങ്കിലുമായി നയന്‍താര പ്രതിഫലം വാങ്ങിക്കുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ രജനിച്ചിത്രമായ ചന്ദ്രമുഖി റിലീസായപ്പോള്‍ത്തന്നെ രണ്ടുകോടി വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ തനിക്ക്‌ ബോളിവുഡില്‍ നിന്നും ഓഫര്‍ ലഭിച്ചിരുന്നുവെന്നാണ്‌ നയന്‍സ്‌ പറയുന്നത്‌.

തന്റെ സ്വന്തം തട്ടകമായ തമിഴ്‌ തെലുങ്ക്‌ ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന്‌ വേണ്ടി നയന്‍സ്‌ ആ ഓഫര്‍ നിരസിക്കുകയായിരുന്നുവത്രേ. എന്നാല്‍ ഈ രണ്ടുഭാഷകളുമായി വേണ്ടുവോളം ചിത്രങ്ങളില്‍ താന്‍ അഭിനയിച്ചുവെന്നും ഇപ്പോള്‍ ബോളിവുഡിലും ഒരു കൈനോക്കാന്‍ സമയമായെന്നുമാണ്‌ നയന്‍താര പറയുന്നത്‌.

ഇങ്ങനെയാണ്‌ നിലപാടെങ്കിലും ഏത്‌ ഡയറക്ടര്‍ ഏത്‌ ചിത്രം എന്നീക്കാര്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇനിയും സമയമെടുക്കുമെന്നും താരം പറയുന്നു.

ഇപ്പോള്‍ അജിത്ത്‌, വിജയ്‌, കാര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ഏതാനും വന്‍ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്‌ നയന്‍താര. 2009 തുടക്കത്തോടെ ഇവയുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ പൂര്‍ത്തിയാകുമെന്നും. ആ വര്‍ഷം ബോളിവുഡില്‍ നയന്‍സിന്റെ അരങ്ങേറ്റമുണ്ടാകുമെന്നുമാണ്‌ സൂചന.

ബന്ധപ്പെട്ട വാര്‍ത്തകള്‍







നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X